24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഉദയംപേരൂരിൽ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്; പാർട്ടി മാറ്റം സിഐടിയു നേതാവിൻ്റെ നേതൃത്വത്തിൽ
Uncategorized

ഉദയംപേരൂരിൽ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്; പാർട്ടി മാറ്റം സിഐടിയു നേതാവിൻ്റെ നേതൃത്വത്തിൽ

കൊച്ചി: എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എല്‍.സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. അടുത്ത വെള്ളിയാഴ്ച ഉദയംപേരൂര്‍ നടക്കാവില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉദയംപേരൂരില്‍ സിപിഎമ്മിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. ഈ തർക്കം മൂർച്ഛിച്ചാണ് പ്രവർത്തകർ ഇപ്പോൾ പാർട്ടി വിടാൻ ഒരുങ്ങുന്നത്.

Related posts

കനത്തമഴയും കാറ്റും; 4 ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Aswathi Kottiyoor

ടൂറിസം വകുപ്പിന്‍റെ ഡെസ്റ്റിനേഷൻ ചലഞ്ചും പാളി; ഓരോ കേന്ദ്രത്തിനും മുടക്കിയത് 50 ലക്ഷം, മിക്കതും പൂട്ടിക്കെട്ടി

Aswathi Kottiyoor

കെജ്‌രിവാളിനെ നീക്കണമെന്ന ഹർജി തള്ളി; ഹർജിക്കാരന് 50000 രൂപ പിഴ, ‘ഇനിയും വാദിച്ചാൽ ഇനിയും കൂടും’

Aswathi Kottiyoor
WordPress Image Lightbox