24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പോലീസിലെയും സി.പി.എമ്മിലെയും സ്ലീപ്പർ സെല്ലുകളെ കുറിച്ച് പിണറായി മറുപടി പറയണം-കെ.എ.ഷെഫീഖ്
Uncategorized

പോലീസിലെയും സി.പി.എമ്മിലെയും സ്ലീപ്പർ സെല്ലുകളെ കുറിച്ച് പിണറായി മറുപടി പറയണം-കെ.എ.ഷെഫീഖ്

തിരുവനന്തപുരം: ആർ.എസ്.സുമായി നടത്തിയ രഹസ്യ ധാരണകളുടെ വസ്തുതകൾ പുറത്ത് വരുമ്പോൾ ആരോപണ വിധേയനായ മുഖ്യമന്ത്രി വിദ്വേഷ പ്രചാരണങ്ങൾ നടത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് എന്നും പോലീസിലെയും സി.പി.എമ്മിലെയും സ്ലീപ്പർ സെല്ലുകളെ കുറിച്ച് അദ്ദേഹം മറുപടി പറയണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. ഷെഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂരിൽ നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി. ആർ ഏജൻസിയുടെ താളത്തിന് ഒപ്പിച്ച് ഭരണം നടത്തുന്ന പിണറായി വിജയൻ ഇനിയും കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. തൃശ്ശൂർ പൂരം കലക്കാൻ സംഘപരിവാറിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തത് എ.ഡി.ജി.പി യാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു. എന്നിട്ടും എ ഡി ജി പി അജിത് കുമാറിന് സുരക്ഷാ കവചമൊരുക്കുമെന്ന പിണറായി വിജയന്റെ നിലപാട് ആരെ സംരക്ഷിക്കാനാണ്. ആർ എസ് എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഭാഗമായാണ് എ ഡി ജി പി ഇത് ചെയ്തിട്ടുള്ളത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയല്ല നടന്നതെങ്കിൽ എന്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരിൽ നടപടി സ്വീകരിക്കാത്തത്. മുഖ്യമന്ത്രിക്ക് എന്തൊക്കെയോ ഒളിപ്പിക്കാനുള്ളത് കൊണ്ടാണ് അജിത് കുമാറിനെ തൊടാൻ മുഖ്യമന്ത്രി ഭയക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിലെ പ്രധാന ഘടകകക്ഷിയായ സി പി ഐ ആവശ്യപ്പെട്ടിട്ട് പോലും തൻ്റെ നിലപാട് മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പിണറായി വിജയനെതിരെ ചോദ്യം ഉയർത്താനോ അദ്ദേഹത്തെ തിരുത്താനോ ഉള്ള കരുത്ത് സി പി എം നേതൃത്വത്തിന് നഷ്ടപ്പെട്ടത് കൊണ്ടാണ് ആർ എസ് എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ ഇപ്പോഴും ക്രമസമാധാന ചുമതലയിൽ തുടരുന്നത്. ആർ എസ് എസ് – മാഫിയ ബന്ധുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ത് തരം ക്രമസമാധാന പാലനമായിരിക്കും നടത്തുക എന്ന കാര്യം ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ആർ എസ് എസ് നിയന്ത്രണത്തിലേക്ക് കേരളത്തിലെ പോലീസ് സംവിധാനത്തെ എത്തിക്കുന്നതിന് കാരണക്കാരനായ പിണറായി വിജയൻ എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചൊഴിയണം. അതിന് തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

കെജ്രിവാളിന് ഇന്ന് നിര്‍ണായകം; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; അറസ്റ്റ് ചോദ്യം ചെയ്യുന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

Aswathi Kottiyoor

താമരശ്ശേരി ചുരത്തിൽ സ്കൂൾ വാനിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു, നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, 5പേർക്ക് പരിക്ക്

Aswathi Kottiyoor

കോടികളുടെ കുടിശിക, വീണ്ടും സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

Aswathi Kottiyoor
WordPress Image Lightbox