• Home
  • Uncategorized
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ ഒളിമ്പിക്സിന് തിരിതെളിഞ്ഞു
Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ ഒളിമ്പിക്സിന് തിരിതെളിഞ്ഞു


കേളകം: ലോക ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ തുടക്കമായി. സ്കൂൾ പിടിഎ പ്രസിഡണ്ട് എംപി സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ ഇന്ത്യൻ വോളിബോൾ കോച്ച് ഇ.കെ രഞ്ജൻ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജർ ഫാ.വർഗീസ് കവണാട്ടേൽ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ ഗീവർഗീസ് പതാക ഉയർത്തി. വാർഡ് മെമ്പർ സുനിത രാജു, പൂർവ വിദ്യാർത്ഥി സംഘടന പ്രതിനിധി ഇ.പി ഐസക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും കായികാധ്യാപകൻ ബിബിൻ ആന്റണി നന്ദിയും പറഞ്ഞു. ഉദ്ഘാടന പരിപാടികളുടെ ഭാഗമായി നടന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ്, എൻ എസ് എസ് തുടങ്ങിയ സന്നദ്ധ സംഘടനകളും വിവിധ ഹൗസുകളും അണിചേർന്നു. സ്പോര്‍ട്സ് ക്ലബ് പ്രസിഡണ്ട് അഭിജ ജേക്കബ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്നുനടന്ന ദീപശിഖ പ്രയാണത്തിൽ ഉപജില്ല വോളിബോൾ ടീം അംഗം ആന്‍ഡ്‌നിറ്റ സജി, ഉപജില്ല പ്രിന്റ് ഇവന്റിൽ ഒന്നാം സ്ഥാനം നേടിയ അഭിരാഗ് എം എസ്, ഉപജില്ല ഫുട്ബോൾ പ്ലെയർ ആര്യനന്ദ എ എസ്, ജില്ലാ വോളിബോൾ പ്ലെയർ അനാമിക അജയൻ, ജില്ലാ കരാട്ടെ മത്സരവിജയി സാന്ദ്ര സണ്ണി, ജില്ലാ ബാഡ്മിന്റൺ ടീം അംഗം നന്ദന ബിജു എന്നിവർ പങ്കെടുത്തു. കുമാരി ഡിസ സാന്‍ജോ കായികദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ 100 കണക്കിന് വിദ്യാർഥികൾ മാറ്റുരയ്ക്കും. മുഴുവൻ മത്സരവിജയികൾക്കും മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.

Related posts

ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു

Aswathi Kottiyoor

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ചയാള്‍ അക്രമാസക്തനായി

Aswathi Kottiyoor

ചരിത്രം കുറിച്ച് എഎഫ്‌സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്‌സി

Aswathi Kottiyoor
WordPress Image Lightbox