• Home
  • Uncategorized
  • ‘പൊലീസ് പറഞ്ഞത് ഞാനെടുത്ത വീഡിയോ വേണമെന്ന്, അടി കൊള്ളുമ്പോൾ എങ്ങനെ വീഡിയോ എടുക്കും?’ യൂത്ത് കോണ്‍ഗ്രസ് നേതാവ്
Uncategorized

‘പൊലീസ് പറഞ്ഞത് ഞാനെടുത്ത വീഡിയോ വേണമെന്ന്, അടി കൊള്ളുമ്പോൾ എങ്ങനെ വീഡിയോ എടുക്കും?’ യൂത്ത് കോണ്‍ഗ്രസ് നേതാവ്


ആലപ്പുഴ: നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതിഷേധം. കേസ് അന്വേഷണത്തിൽ പൊലീസ് തുടക്കം മുതലേ ഉരുണ്ടു കളിച്ചെന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ്‌ നേതാവ് അജയ് ജുവൽ കുര്യകോസ് പ്രതികരിച്ചു. അന്ന് അടികൊണ്ട തന്നോട് ദൃശ്യങ്ങൾ എടുത്തില്ലേ എന്ന് ചോദിച്ചവരാണ് പോലീസുകാർ. അടി കൊള്ളുമ്പോൾ താനെങ്ങനെ വീഡിയോ എടുക്കുമെന്ന് തിരിച്ചുചോദിച്ചു. ജനങ്ങൾ മുഴുവൻ കണ്ട കാര്യം എങ്ങനെയാണ് പൊലീസ് തള്ളുന്നതെന്നാണ് അജയുടെ ചോദ്യം. പൊലീസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അജയ് വ്യക്തമാക്കി.

ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകിയതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് മർദനത്തിനിരയായ കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എ ഡി തോമസ് പ്രതികരിച്ചു. തങ്ങളെ അകാരണമായി തല്ലിച്ചതയ്ക്കുന്നത് പൊതുസമൂഹം മുഴുവൻ കണ്ടതാണെന്ന് തോമസ് പറഞ്ഞു.

ദൃശ്യങ്ങൾ ഇല്ലെന്ന പരാമർശത്തിൽ ആശ്ചര്യം തോന്നുന്നു. മർദന ദൃശ്യങ്ങൾ സിഡിയിലും പെൻഡ്രൈവിലും ആക്കി അന്വേഷണ സംഘത്തിന് നൽകിയതാണ്. ഒക്ടോബർ 17 ന് കോടതിയിൽ തടസ്സ ഹർജി നൽകുമെന്നും തോമസ് പറഞ്ഞു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി ആവശ്യപ്പെടും.

Related posts

കൗമാരക്കാരുടെ ഡ്രൈവിങ് ഭ്രമം; മഞ്ചേരിയിൽ ഒരുദിവസം ശിക്ഷിച്ചത് 18 മാതാപിതാക്കളെ*

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്തിലെ കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ അഭിമുഖ്യത്തിൽ സംരഭക ബോധവൽക്കരണ ശില്‌പശാല സംഘടിപ്പിച്ചു

Aswathi Kottiyoor

പള്ളി പെരുന്നാളിനിടെ പൊട്ടിച്ച പടക്കം വീണ് ബൈക്കിന് തീപിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox