25 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കും
Uncategorized

പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കും

പേരാവൂർ: പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുമെന്ന് സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡന്റ് സ്റ്റാൻലി ജോർജ്,ജനറൽ സെക്രട്ടറി എംസി കുട്ടിച്ചൻ, ട്രഷറർ പ്രദീപൻ പൂത്തലത്ത്,വൈസ് പ്രസിഡന്റ് ഡെന്നി ജോസഫ്,ജോ. സെക്രട്ടറി അനൂപ് നാരായണൻ എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10.5 കിലോമീറ്റർ ക്വാർട്ടർ മാരത്തണും മൂന്നര കിലോമീറ്റർ ഫാമിലി ഫൺ റണ്ണുമാണ് നടക്കുക.പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തണിൽ ഇത്തവണ 5000 പേരെ പങ്കെടുപ്പിക്കുവാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. പേരാവൂർ മാരത്തൺ ഇവന്റ് അംബാസിഡറും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോർജ് ആണ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യുക.

മാരത്തണിന്റെ ആദ്യ രജിസ്ട്രേഷൻ ഇന്ന് വൈകിട്ട് 5ന് ജിമ്മി ജോർജ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ അഞ്ചു ബോബി ജോർജ് നിർവഹിക്കും. കൂടാതെ രജിസ്ട്രേഷൻ ക്യാമ്പയിൻ ശനിയാഴ്ച പേരാവൂർ ഡിവൈഎസ്പി കെ ബി പ്രമോദൻ ഉദ്ഘാടനം ചെയ്യും. ഓപ്പൺ കാറ്റഗറിയിൽ ആൺ പെൺ വിഭാഗത്തിൽ ഒന്നു മുതൽ മൂന്നു വരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം 1000, 5000, 3000 രൂപയും മെഡലും ലഭിക്കും.18 ന് താഴെ ആൺ,പെൺ വിഭാഗത്തിൽ 5000,3000,2000 രൂപയും മെഡലും, അൻപതിനു മുകളിൽ ആൺ പെൺവിഭാഗങ്ങളിൽ 5000,3000,2000 രൂപയും മെഡലും ആണ് ലഭിക്കുക.നാലു മുതൽ 10 വരെ സ്ഥാനക്കാർക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.

WWW.Peravoormarathon.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
Ph: 82 81 13 0 7 8 7, 94 47 26 39 0 4

Related posts

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും

Aswathi Kottiyoor

സബ്‌സിഡി നിർത്തിയിട്ടും കെഎസ്ഇബി പ്രതിസന്ധി തീരുന്നില്ല; പെൻഷനിലടക്കം ആശങ്ക, നിരക്ക് ഇനിയും ഉയർത്തേണ്ടി വരും

Aswathi Kottiyoor

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങൾക്ക് വില വർദ്ധന; പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox