28.6 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഉത്തരമേഖല ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും
Uncategorized

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഉത്തരമേഖല ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും

പേരാവൂർ: യുണൈറ്റഡ് മർച്ചൻസ് ചേമ്പർ യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഉത്തരമേഖല ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 6 ഞായറാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ വച്ച് പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. Umc പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ യു എം സി യൂത്ത് വിംഗ് പ്രസിഡന്റ് സുജീഷ് എപി സ്വാഗതം പറയും. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ, റജീന സിറാജ്, കെ എം ബഷീർ, വി യു സെബാസ്റ്റ്യൻ, ദിവ്യാ സ്വരൂപ്, ജോയി പി, സിറാജ് കെ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും.

തുടർന്ന് UMC യൂത്ത് വിംഗ് പ്രസിഡന്റ് സുജീഷ് എപി അധ്യക്ഷനാകുന്ന സമാപന സമ്മേളനത്തിന്റെ സ്വാഗതം വൈസ് പ്രസിഡന്റ് ബാവ ഫാമിലി പറയുകയും പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി ബി സജീവ് ടൂർണമെന്റ് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്യും. Umc യൂത്ത് വിംഗ് ജോയിന്റ് സെക്രട്ടറി അലി പോളോ നന്ദി അറിയിച്ചു സംസാരിക്കും.

Related posts

കർണാടകയിൽ നിന്നും കേരളത്തിലേക്ക് തീറ്റപ്പുല്ല് കൊണ്ടുവരുന്നതിന് നിരോധനം; വയനാട്ടിലെ ക്ഷീര കർഷകർ ദുരിതത്തിൽ

Aswathi Kottiyoor

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

വാഹനം റോഡിൽ ഉപേക്ഷിച്ച ശേഷം യുവാവ് നദിയിൽ ചാടി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox