28.6 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • ഇത് അവസാന അവസരം,പൂരം കലക്കല്‍ കേസില്‍ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്നാഴ്ച സമയം നൽകി ഹൈകോടതി
Uncategorized

ഇത് അവസാന അവസരം,പൂരം കലക്കല്‍ കേസില്‍ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്നാഴ്ച സമയം നൽകി ഹൈകോടതി


എറണാകുളം: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് കോടതി മൂന്നാഴ്ച സമയം നീട്ടി നൽകി.അവസാന അവസരമെന്ന പരാമർശത്തോടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സമയം നീട്ടി നൽകിയത്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനൊപ്പം ദേവസ്വങ്ങൾക്കും കോടതി സമയം അനുവദിച്ചു.

പൂരം അലങ്കോലമായ സംഭവത്തിൽ എ.ഡി.ജി.പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും നേരത്തെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.തൃശ്ശൂർ പൂരം വെടിക്കെട്ട് തടസ്സപ്പെട്ടതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related posts

സന്യാസിമാര്‍ നിയമസഭയില്‍, രാജ്യത്തിന് അഭിമാനമായ കായിക താരങ്ങള്‍ തെരുവില്‍; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഹരീഷ് പേരടി

Aswathi Kottiyoor

കാട്ടുപന്നിയെ കണ്ടു ഭയന്നോടി, കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കണ്ടെത്തിയത് കിണറ്റിൽ

Aswathi Kottiyoor

‘സൈബർ ആക്രമണമല്ല മരണകാരണം, അവനാണ് ഉത്തരവാദിയെന്ന് സംശയിക്കുന്നു’: ഇന്‍ഫ്ലുവന്‍സറുടെ പിതാവ്

Aswathi Kottiyoor
WordPress Image Lightbox