28.6 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • തെറ്റിദ്ധാരണയിൽ മാപ്പു ചോദിക്കുന്നുവെന്ന് മനാഫ്; ‘സെൻറ് ഓഫ് നൽകിയിട്ടില്ല, അർജുന്‍റെ കുടുംബത്തെ വേട്ടയാടരുത്’
Uncategorized

തെറ്റിദ്ധാരണയിൽ മാപ്പു ചോദിക്കുന്നുവെന്ന് മനാഫ്; ‘സെൻറ് ഓഫ് നൽകിയിട്ടില്ല, അർജുന്‍റെ കുടുംബത്തെ വേട്ടയാടരുത്’


കോഴിക്കോട്: നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തതെന്നും എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ലെന്നും ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ ലോറി ഉടമകളിലൊരാളായ മനാഫ് പറഞ്ഞു. കോഴിക്കോട് മുക്കം സ്കൂളിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്. അര്‍ജുന്‍റെ കുടുംബം ഇന്നലെ മനാഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പ്രതികരണത്തിൽ തന്‍റെ കുടുംബവുമായി ആലോചിച്ച് കൂടുതൽ പ്രതികരിക്കുമെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സെന്‍റ് ഓഫ് നടത്തിയിട്ടില്ല. അത്രയും ദിവസം കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്ത് യാത്ര ആക്കുകയാണ് ചെയ്തത്.

അതാണ് സെന്‍റ് ഓഫ് എന്ന രീതിയിൽ വ്യാഖ്യാനിച്ചത്. തെറ്റിദ്ധാരണ ഉണ്ടായതിൽ മാപ്പ് ചോദിക്കുകയാണ്. അര്‍ജുന്‍റെ കുടുംബത്തെ ഇതിന്‍റെ പേരിൽ ആരും വേട്ടയാടരുത്. സമൂഹ മാധ്യമത്തിലും മോശമായി സംസാരിക്കരുത്. തനിക്ക് ചേരി തിരിഞ്ഞ് നില്‍ക്കാൻ താല്‍പ്പര്യമില്ലെന്നും മനാഫ് പറഞ്ഞു.

Related posts

കൈ കഴുകാൻ വെള്ളം നൽകിയില്ല; 67 വയസുള്ള അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ; അറസ്റ്റിൽ

Aswathi Kottiyoor

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം; കേരളത്തിന് തമിഴ്നാടിന്റെ കത്ത്

Aswathi Kottiyoor

ബാലുശ്ശേരിയിൽ ഉഗ്ര ശബ്ദത്തോടെ മലവെള്ളം; ഭീതിയിൽ ജനങ്ങൾ, സ്ഥലത്ത് പരിശോധന നടത്തി ഫയര്‍ഫോഴ്‌സ് സംഘം

Aswathi Kottiyoor
WordPress Image Lightbox