28.6 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ 60 കാരൻ പിടിയിൽ
Uncategorized

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ 60 കാരൻ പിടിയിൽ

കോഴിക്കോട്: പതിനൊന്നു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കോഴിക്കോട് വയോധികന്‍ അറസ്റ്റില്‍. പേരാമ്പ്ര എടവരാട് തെക്കേ വീട്ടില്‍ മീത്തല്‍ കുഞ്ഞബ്ദുള്ളയെയാണ് (60) പേരാമ്പ്ര പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രതി പലതവണയായി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് വിവരം. കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പേരാമ്പ്ര പൊലീസും ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് കുഞ്ഞബ്ദുള്ളയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ കുഞ്ഞബ്ദുള്ളയെ റിമാന്‍ഡ് ചെയ്തു.

Related posts

ചേലക്കരയിൽ വാഹനാപകടം; രണ്ടുപേർക്ക് പരുക്ക്

Aswathi Kottiyoor

ഇഴഞ്ഞിഴഞ്ഞ് ചാലക്കുടി – തുമ്പൂർമുഴി ഇടതുകര കനാൽ ബണ്ടിന്‍റെ പുനർനിർമ്മാണം; മണ്ണിടിച്ചിൽ ആശങ്കയിൽ നാട്ടുകാർ

Aswathi Kottiyoor

രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരം നിലനിർത്താൻ രാജ്യ നിവാസികൾ ഒന്നിക്കുക. രാമചന്ദ്രൻ കടന്നപള്ളി

Aswathi Kottiyoor
WordPress Image Lightbox