25 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • പാമ്പിനെ കൊണ്ട് പൊറുതി മുട്ടി പരിയാരം മെഡിക്കൽ കോളേജ്; രണ്ടാഴ്ചയ്ക്കിടെ ‘സന്ദർശനത്തി’നെത്തിയത് രണ്ട് പാമ്പുകൾ
Uncategorized

പാമ്പിനെ കൊണ്ട് പൊറുതി മുട്ടി പരിയാരം മെഡിക്കൽ കോളേജ്; രണ്ടാഴ്ചയ്ക്കിടെ ‘സന്ദർശനത്തി’നെത്തിയത് രണ്ട് പാമ്പുകൾ

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ പാമ്പ്. സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടത്. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്. സെപ്തംബര്‍ 19ന് നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.

ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെയാണ് അന്ന് കണ്ടെത്തിയത്. 15 കുഞ്ഞുങ്ങളും നഴ്‌സുമാരും ആ സമയം ഐസിയുവിലുണ്ടായിരുന്നു. അകത്ത് നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കൂട്ടിരിപ്പുകാര്‍ കാണുകയായിരുന്നു.

ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകയറിയ ചെടികളില്‍ നിന്നാണ് പാമ്പ് വരുന്നതെന്നാണ് നിഗമനം. ഇതിനും മുമ്പ് ആശുപത്രിയുടെ എട്ടാം നിലയില്‍ മൂര്‍ഖന്‍ പാമ്പ് കയറിയിരുന്നു.

Related posts

നവകേരള ബസിന് നേരെ ഷൂ ഏറ്; KSU പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Aswathi Kottiyoor

‘ലെറ്റ്‌ ക്യൂബ ലിവ്‌ ’: ആഗോള 
ക്യാമ്പയിനിൽ എസ്‌എഫ്‌ഐയും

Aswathi Kottiyoor

ചൂട് കനക്കുന്നതിനിടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയെത്തുന്നു; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox