28.6 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • എന്ത് ചതിയിത്! 2000 പേർക്ക് ഓഫർ ലെറ്റർ നൽകി, വർഷം 2 കഴിഞ്ഞിട്ടും നിയമനമില്ല, ഐടി ഭീമനെതിരെ കേന്ദ്രത്തിന് പരാതി
Uncategorized

എന്ത് ചതിയിത്! 2000 പേർക്ക് ഓഫർ ലെറ്റർ നൽകി, വർഷം 2 കഴിഞ്ഞിട്ടും നിയമനമില്ല, ഐടി ഭീമനെതിരെ കേന്ദ്രത്തിന് പരാതി


ബെംഗളൂരു: ക്യാമ്പസുകളിൽ നിന്ന് രണ്ടായിരത്തിലധികം പേരെ റിക്രൂട്ട് ചെയ്ത് രണ്ട് വർഷം കഴിഞ്ഞിട്ടും ജോലി നൽകിയില്ലെന്ന് ടെക് ഭീമനായ ഇൻഫോസിസിനെതിരെ പരാതി. ഐടി ജീവനക്കാരുടെ സംഘടനയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചത്. ക്യാമ്പസുകളിൽ നിന്ന് ഉദ്യോ​ഗാർഥികളെ റിക്രൂട്ട് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ജോലി നൽകാതെ വഞ്ചിക്കുകയാണെന്ന് പുണെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) ആണ് പരാതി നൽകിയത്. നേരത്തെയും സംഘടന പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം കർണാടക സർക്കാരിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശം നൽകിയിരുന്നു.

എന്നാൽ കർണാടക തൊഴിൽ വകുപ്പ് വളരെ നിരുത്തരവാദപരമായാണു പരാതിയെ കൈകാര്യം ചെയ്യുന്നതെന്ന് സമീപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നൈറ്റ്സ് ഇന്നലെ വീണ്ടും കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. 2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്കാണ് ജോലി നൽകാതെ കാത്തിരിപ്പിക്കുന്നത്. സിസ്റ്റം എൻജിനീയർ, ഡിജിറ്റൽ സ്പെഷൽ എൻജിനീയർ തസ്തികയിലേക്കാണ് ഇൻഫോസിസ് 2022–23ൽ ക്യാംപസ് റിക്രൂട്മെന്റ് നടത്തിയത്. 2022 ഏപ്രിലിൽ തന്നെ ഓഫർ ലെറ്റർ ലഭിച്ചവർക്കാണ് ഇനിയും ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കാത്തതെന്നാണു പരാതി. ഓഗസ്റ്റ് 20നാണ് സംഘടന ആദ്യം പരാതി നൽകിയത്.

Related posts

നെറ്റ് പരീക്ഷയിൽ സുപ്രധാന തീരുമാനവുമായി യൂജിസി; മാനദണ്ഡം പുതുക്കി, ഈ ബിരുദ വിദ്യാര്‍ത്ഥികൾക്ക് സന്തോഷിക്കാം!

Aswathi Kottiyoor

കെഎംസിസി നേതാക്കൾക്ക് സ്വീകരണം നൽകി

Aswathi Kottiyoor

കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈനായി

Aswathi Kottiyoor
WordPress Image Lightbox