28.6 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • കണ്ണുതള്ളി സ്വർണാഭരണ ഉപഭോക്താക്കൾ; വീണ്ടും റെക്കോർഡിട്ട് സ്വർണവില
Uncategorized

കണ്ണുതള്ളി സ്വർണാഭരണ ഉപഭോക്താക്കൾ; വീണ്ടും റെക്കോർഡിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നതിന്റെ തുടർച്ചയായി ഇന്നും വില ഉയർന്നിട്ടുണ്ട്. പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 56,880 രൂപയാണ്.

ഇന്നലെ റെക്കോർഡ് വിലയിൽ തന്നെയായിരുന്നു വ്യാപാരം. അന്താരാഷ്ട്ര വിലയും റെക്കോർഡിലാണ്. ഭൗമരാഷ്ട്രീയ തർക്കങ്ങൾ സ്വർണവിലയെ കുത്തനെ ഉയർത്താൻ കാരണമായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം, ചൈനയുടെ അധിക സാമ്പത്തിക ഉത്തേജനം, ഇവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സർവകാല റെക്കോർഡിൽ ആയിരുന്നു സ്വർണവില. പിന്നീട് 400 രൂപയോളം കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും സ്വർണവില കുതിക്കുകയായിരുന്നു.

സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണ്ട്, വൻ തോതിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയർന്ന് 7,110 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,880 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

Related posts

നിപ പ്രതിരോധം ഊർജിതം, വവ്വാലുകളിൽ വൈറസ് പരിശോധന, മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി

Aswathi Kottiyoor

വീട്ടിനുള്ളില്‍നിന്നും ദുര്‍ഗന്ധം, പൊലീസെത്തി വാതില്‍ തുറന്നു, 53കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

എടൂർ – മണത്തണ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു; കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Aswathi Kottiyoor
WordPress Image Lightbox