31.8 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • കോഴിക്കോട് വ്യാജഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവം; ടിഎംഎച്ച് ആശുപത്രി മാനേജരെയും പ്രതി ചേർത്തു
Uncategorized

കോഴിക്കോട് വ്യാജഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവം; ടിഎംഎച്ച് ആശുപത്രി മാനേജരെയും പ്രതി ചേർത്തു

കോഴിക്കോട്: കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരെയും പ്രതി ചേർത്ത് പൊലീസ്. ആശുപത്രി മാനേജർ മനോജിനെയാണ് കേസിൽ പ്രതി ചേർത്തത്. ഇത് സംബന്ധിച്ച റിപ്പോർട്ട്‌ നാളെ കോടതിയിൽ സമർപ്പിക്കും. മരിച്ച വിനോദ് കുമാറിന്റെ ബന്ധുക്കളുടെ പരാതിയിൽ ആശുപത്രിയിൽ ആർ എം ഓ ആയി ജോലി ചെയ്തിരുന്ന അബു അബ്രഹാം ലൂക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എം ബി ബി എസ് പാസ്സാകാത്ത ഇയാളെ നിയമിച്ചതിൽ വീഴ്ചയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ആശുപത്രി മാനേജരെയും പ്രതി ചേർത്തത്.

കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ കടലുണ്ടി പൂച്ചേരിക്കുന്ന് സ്വദേശി പാച്ചാട്ട് വിനോദ് കുമാറാണ് മരിച്ചത്. ആശുപത്രിയില്‍ അഞ്ച് വര്‍ഷമായി ആര്‍എംഒ ആയി ചികിത്സ നടത്തിയ അബു അബ്രഹാം ലൂക്ക എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് രോഗിയുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് നെഞ്ചു വേദനയെത്തുടര്‍ന്ന് വിനോദ് കുമാറിനെ ടി.എം.എച്ച് ആശുപത്രിയില്‍ എത്തിച്ചത്. മുക്കാല്‍ മണിക്കൂറിന് ശേഷം രോഗി മരിച്ചു. മൂന്നു ദിവസത്തിനു ശേഷം ബന്ധുവിനെ കാണിക്കാനായി വിനോദ് കുമാറിന്‍റെ മകനായ ഡോ. അശ്വിന്‍ ഇതേ ആശുപത്രിയിലെത്തിയപ്പോഴാണ് എം.ബി.ബി.എസ് പാസാകാത്ത അബു അബ്രഹാം ലൂകാണ് ചികിത്സ നടത്തിയിരുന്നത് എന്ന് മനസിലായത്. തുടര്‍ന്ന് വിനോദ് കുമാറിന്‍റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചികിത്സാ പിഴവ് ബോധ്യപ്പെട്ടതായി അശ്വിന്‍ പറഞ്ഞു

Related posts

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും, തീവ്ര-അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല

Aswathi Kottiyoor

അമ്മ ചത്തുപോയ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായ. മനസ് നിറയ്ക്കുന്ന കാഴ്ച.

Aswathi Kottiyoor

സ്കൂളിൽ പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു; വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

Aswathi Kottiyoor
WordPress Image Lightbox