24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • മാഗ്സ് 2024 കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഉപഹാര സമർപ്പണവും
Uncategorized

മാഗ്സ് 2024 കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഉപഹാര സമർപ്പണവും

മാഗ്സ് 2024 കൂട്ടായ്മ യുടെ നേതൃത്വത്തിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ് ജേതാവ് മട്ടന്നൂർ എയർപോർട്ട് സ്റ്റേഷൻ എ എസ് ഐ രാജീവൻ വെങ്ങാടിന് മാലൂർ പോലീസ് സ്റ്റേഷനിലെ മുൻ സഹപ്രവർത്തകർ അനുമോദന യോഗവും സഹപ്രവർത്തകരുടെ സ്നേഹ സംഗമവും സംഘടിപ്പിച്ചു.

മാലൂർ ആരുഡം റിസോർട്ടിൽ സജേഷ് കോളയാട് എ എസ് ഐ യുടെ അധ്യക്ഷതയിൽ നടന്ന യോഗം മുഴക്കുന്ന് ഇൻസ്‌പെക്ടർ എസ് എച് ഓ ശ്രീ ദിനേശ് എ വി ഉൽഘടനം ചെയ്തു. ചടങ്ങിൽ രാജീവൻ വെങ്ങാടിന് മുൻ മാലൂർ എസ് എച് ഓ യും ധർമടം പോലീസ് സ്റ്റേഷൻ ഇസ്‌പെക്ടറുമായ രജീഷ് ടി പി ഉപഹാര സമർപ്പണവും മാലൂർ സ്റ്റേഷൻ എസ് എച് ഒ സജിത്ത് പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.കൂടാതെ ഗാന രചനയിൽ കഴിവ് തെളിയിച്ച പോലീസ് ഡ്രൈവർ ഷാജി കരിയിൽ ഹോം ഗാർഡ് ചന്ദ്രൻ തോലമ്പ്ര എന്നിവരെ ആദരിച്ചു. ഇരിട്ടി എസ് ഐ മനോജ്‌ കുമാർ കെ എം ക്രൈം ബ്രാഞ്ച് എസ് ഐ ശശിധരൻ എ റിട്ടയർ എസ് ഐ രാജേഷ്, എ സ് ഐ സജേഷ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.

പ്രോഗ്രാം കൺവീനർ വിജിത് വായന്നൂർ നന്ദി അറിയിച്ചു.

Related posts

അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

തലപ്പുഴ ഗ്രാൻ്റ് സൂപ്പർ മാർക്കറ്റ് കത്തിച്ച സംഭവം: കടയുടമ അറസ്റ്റിൽ

Aswathi Kottiyoor

കടനാട് വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719 വോട്ടുകൾ! എൽഡിഎഫും യുഡിഎഫും പരാതി നൽകി

Aswathi Kottiyoor
WordPress Image Lightbox