32.5 C
Iritty, IN
October 1, 2024
  • Home
  • Uncategorized
  • മാതൃക പദ്ധതി; വഴിയിടം നാടിന് സമർപ്പിച്ചു
Uncategorized

മാതൃക പദ്ധതി; വഴിയിടം നാടിന് സമർപ്പിച്ചു

പേരാവൂർ: മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്ത് നിർമിച്ച വഴിയിടം നാടിന് സമർപ്പിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള മാതൃക പദ്ധതിയായാണ് സമർപ്പണം നടന്നത്. കഫ്റ്റീരിയ,സ്ത്രീ -പുരുഷൻ -ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേകം ടോയ്ലറ്റ് ബ്ലോക്ക്, മുലയൂട്ടൽ കേന്ദ്രം എന്നിവയുൾപ്പെടെ 24.5 ലക്ഷം രൂപ ചിലവിൽ ആധുനിക രീതിയിലാണ് വഴിയിടത്തിന്റെ നിർമാണം.

പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ്‌ കുര്യൻ വഴിയിടം ഉദ്ഘാടനം ചെയ്തു. കഫ്റ്റീരിയയുടെ ഉദ്ഘാടനവും പാതയോരങ്ങളിൽ നിന്നും പാഴ് വസ്തു ശേഖരിച്ചു മാതൃകയായ വർഗീസ് കണക്കശേരിയേയും,കുഞ്ഞാലി കരിക്കിൻചോലയേയും ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ നിർവഹിച്ചു. അസിസ്റ്റന്റ് എഞ്ചിനിയർ ഇൻചാർജ് പി സാജു റിപ്പോർട് അവതരിപ്പിച്ചു.പദ്ധതി കരാറുകരൻ രവീന്ദ്രനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷബാലകൃഷ്ണൻ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ കെ വി ശരത്, റീന മനോഹരൻ, എം ശൈലജ, പഞ്ചായത്ത് അംഗങ്ങളായ റജീന സിറാജ്, ബേബി സോജ തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പൊന്നപ്പൻ സ്വാഗതം പറഞ്ഞു.എടത്തോട്ടി ഡീപ്പോൾ കോളേജ് ഗ്രീൻ ബ്രിഗേർഡ് നേതൃത്വത്തിൽ ഹരിത-ശുചിത്വ ഫ്ലാഷ് മോബും അരങ്ങേറി.

Related posts

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം; കൊലപാതക സാധ്യതയില്ലെന്ന് പ്രാഥമിക നിഗമനം

Aswathi Kottiyoor

ഫെഡറേഷന്‍ കപ്പ്; ആദ്യ സ്വര്‍ണം ഗുല്‍വീര്‍ സിംഗിന്.

Aswathi Kottiyoor

7 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; തിരുവല്ലത്ത് പൂജാരിയ്ക്ക് 20 വർഷം കഠിനതടവും പിഴയും

Aswathi Kottiyoor
WordPress Image Lightbox