31.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കേളകം ചെട്ടിയാംപറമ്പ് ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ ഷൂട്ടർസംഘം വെടിവെച്ച് കൊന്നു
Uncategorized

കേളകം ചെട്ടിയാംപറമ്പ് ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ ഷൂട്ടർസംഘം വെടിവെച്ച് കൊന്നു


കേളകം:ചെട്ടിയാംപറമ്പിൽ ജനവാസ മേഖലയിൽ നാശം വരുത്തുന്ന കാട്ടു പന്നികളെ തുരത്താൻ പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർ സംഘം ആദ്യ ദിനം ഒരു കാട്ട് പന്നിയെ വെടിവെച്ച് കൊന്നു. വെടി വച്ച് കൊല്ലുന്നതിന് രണ്ട് ഷൂട്ടർമാരെയാണ് പഞ്ചായത്ത് അധികൃതർ
നരിക്കടവിൽ നിയോഗിച്ചിരിക്കുന്നത്. കാട്ട്
പന്നികൾ കൃഷി നശിപ്പിച്ചതിനെ
തുടർന്നുള്ള മനോവേദനയിൽ
ചെട്ടിയാംപറമ്പിൽ കർഷകൻ മരത്തിൽ
കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതെ തുടർന്നാണ് കാട്ട് പന്നികളെ കൊന്നൊടുക്കാൻ ഷൂട്ടർമാരെ
പഞ്ചായത്ത് അധികൃതർ നിയോഗിച്ചത്.
ഇവർക്ക് വഴികാട്ടികളായി രണ്ട് പേരെയും
നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്ത് സ്ഥിരം
സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടത്തിൽ,സജീവൻ പാലുമി,
സണ്ണി കണിയാഞ്ഞാലിൽ എന്നിവരുടെയും
നേതൃത്വത്തിലാണ് ഷൂട്ടർമാർ വെടിവെച്ചിട്ട
കാട്ട് പന്നിയെ മറവു ചെയ്തത്.

Related posts

സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,550 കടന്നു.*

Aswathi Kottiyoor

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Aswathi Kottiyoor

വിദ്യാര്‍ത്ഥിനിയുടെ മരണം; കാറില്‍ തട്ടിയല്ല അപകടം, കൂടുതല്‍ വിവരങ്ങൾ പുറത്ത്, പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox