23.9 C
Iritty, IN
September 23, 2024
  • Home
  • Uncategorized
  • ‘ശബ്ദത്തോടെ വലിയ പൊട്ടിത്തെറിയുണ്ടായി’; ഇലക്ട്രിക് കാർ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു
Uncategorized

‘ശബ്ദത്തോടെ വലിയ പൊട്ടിത്തെറിയുണ്ടായി’; ഇലക്ട്രിക് കാർ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു


കൊച്ചി: കെഎസ്ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനില്‍ നിന്ന് ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു. എറണാകുളം പറവൂരിനടുത്ത് മന്നത്താണ് സംഭവം. സംഭവത്തിൽ മുൻ കൗണ്‍സിലര്‍ കൂടിയായ സ്വപ്ന എന്ന വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. ഇലക്ട്രിക് കാർ ചാർജ് ചെയ്തതിനുശേഷം ചാർജിങ് ഗൺ തിരികെ വയ്ക്കുമ്പോഴായിരുന്നു സംഭവം. വലിയ പൊട്ടിത്തെറിയും ശബ്ദവും വെളിച്ചവുമുണ്ടായെന്നും ഷോക്കേറ്റ് താൻ തെറിച്ചു വീഴുകയായിരുന്നെന്നും സ്വപ്ന പറഞ്ഞു. കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനിൽ ആയിരുന്നു സംഭവമെന്നും ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് ജീവഹാനി സംഭവിക്കാതിരുന്നതെന്നും സ്വപ്ന പറഞ്ഞു.

Related posts

സൂര്യാഘാതം; കോഴിക്കോട് ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും

കോവളത്ത് വിദ്യാർഥി ജീവനൊടുക്കി, കുട്ടിക്കാലം മുതൽ ഒപ്പമുണ്ടായിരുന്നതിൻ്റെ ഹൃദയ വേദന താങ്ങാനാകാതെ അമ്മാവനും

Aswathi Kottiyoor

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി, ഇനി നികുതി വർധിപ്പിച്ചാൽ ജീവിക്കാൻ സാധിക്കില്ലെന്ന് വിഡി സതീശന്‍

Aswathi Kottiyoor
WordPress Image Lightbox