23.9 C
Iritty, IN
September 23, 2024
  • Home
  • Uncategorized
  • ഇന്നും നാളെയും ഇടിമിന്നലോടെ മഴ, 55 കി.മി വേഗതയിൽ കാറ്റ്; കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
Uncategorized

ഇന്നും നാളെയും ഇടിമിന്നലോടെ മഴ, 55 കി.മി വേഗതയിൽ കാറ്റ്; കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കേരള – കർണാടക- തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക- തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ- ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related posts

പാമ്പിനെക്കാൾ അപകടകാരി; ബ്ലാക്ക് വിഡോ സ്പൈഡറിന്‍ കടിയേറ്റ് രണ്ട് മാസത്തിനിടെ ചത്തത് 90 ഒട്ടകങ്ങള്‍

Aswathi Kottiyoor

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണയിൽ

Aswathi Kottiyoor

ചിക്കൻ കറി കുറഞ്ഞുപോയി, ഭക്ഷണം കഴിക്കാനെത്തിയ സംഘം വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടി

Aswathi Kottiyoor
WordPress Image Lightbox