27.8 C
Iritty, IN
September 23, 2024
  • Home
  • Uncategorized
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഫോട്ടോകൾ കൂട്ടുകാർക്കയച്ച് ഭീഷണിപ്പെടുത്തി: ആളൂരിൽ ട്യൂഷൻ സെന്‍റർ ഉടമ അറസ്റ്റിൽ
Uncategorized

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഫോട്ടോകൾ കൂട്ടുകാർക്കയച്ച് ഭീഷണിപ്പെടുത്തി: ആളൂരിൽ ട്യൂഷൻ സെന്‍റർ ഉടമ അറസ്റ്റിൽ


തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരീരിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെന്‍റർ ഉടമ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെയാണ് (28 വയസ്സ്) അറസ്റ്റ് ചെയ്തത്. തൃശൂരിൽ മൂന്നിടങ്ങളിൽ ശരത്തിന് ട്യൂഷൻ സ്ഥാപനങ്ങൾ ഉണ്ട്. ട്യൂഷൻ സ്ഥാപനത്തിൽ വന്നുള്ള പരിചയത്തിൽ ഇയാൾ പെൺകുട്ടിയുമായി ഇസ്റ്റഗ്രാം, വാട്സ്ആപ് വഴി സൗഹൃദം സ്ഥാപിച്ചു. സ്ഥാപനത്തിൽ വച്ച് പെൺകുട്ടിയുടെ ഫോട്ടോസ് എടുത്തു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2021 മുതൽ പലതവണ ശാരീരികമായി ഉപദ്രവിച്ച ഇയാൾ നഗ്ന ഫോട്ടോകൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് അയച്ചതായും പരാതിയുണ്ട്. ഇതോടെ മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി അമ്മയ്ക്കൊപ്പം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെജി സുരേഷിനെ സമീപിച്ചു പരാതിപ്പെട്ടു.

പരാതി അറിഞ്ഞ ഉടനെ പോലീസ് രഹസ്യമായി മഫ്തിയിൽ ഇയാളുടെ സ്ഥാപനത്തിലെത്തി. ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി കെ ജി സുരേഷിന്‍റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ എം ബിനീഷ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻ്റ് ചെയ്തു.

Related posts

കേളകം ഗ്രാമപഞ്ചായത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സെര്‍മോണിയൽ ഡ്രസ്സ് വിതരണം ചെയ്തു

Aswathi Kottiyoor

ഏഷ്യൻ ഗെയിംസ്; പുരുഷ ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ

Aswathi Kottiyoor

ഒറ്റമുറി വീട്ടിലെ അരലക്ഷത്തിന്റെ ബില്ല്; ‘അന്വേഷിക്കാന്‍ നിര്‍ദേശിച്ചു’, ആവശ്യമെങ്കിൽ തുടർനടപടിയെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox