23.3 C
Iritty, IN
September 22, 2024
  • Home
  • Uncategorized
  • വാല്‍പ്പാറയിൽ തൊഴിലാളികള്‍ക്കുനേരെ പാഞ്ഞടുത്ത് കരടി; ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്
Uncategorized

വാല്‍പ്പാറയിൽ തൊഴിലാളികള്‍ക്കുനേരെ പാഞ്ഞടുത്ത് കരടി; ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്


തൃശൂര്‍: കരടിയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്നാട് വാൽപ്പാറയിലാണ് കരടിയുടെ ആക്രമണം ഉണ്ടായത്. വാല്‍പ്പാറയിലെ സിരി ഗുൺട്രാ എസ്റ്റേറ്റിലെ പത്താം നമ്പർ ചായത്തോട്ടത്തിൽ വളമിടുകയായിരുന്ന അസം സ്വദേശി അമർനാഥിനെയാണ്(26)കരടി ആക്രമിച്ചത്.

അടുത്തുണ്ടായിരുന്നവർ ഓടിയെത്തി കരടിയെ തുരത്തുകയായിരുന്നു. ഉടനെ തന്നെ അമർനാഥിനെ ആദ്യം വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി. മുമ്പും വാല്‍പ്പാറ മേഖലയില്‍ കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് കരടിയുടെ സാന്നിധ്യം തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയാണ്.

Related posts

ലഹരി മരുന്നു വേട്ട; ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍

Aswathi Kottiyoor

ഫേസ്ബുക്ക് വഴി യുവതിയുമായി ഒറ്റ ദിവസത്തെ പരിചയം, പിന്നാലെ വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം; യുവാവ് കുടുങ്ങി

Aswathi Kottiyoor

തിരൂരിൽ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് 40കാരന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox