31.2 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • സർവ്വകാല റെക്കോർഡിൽ സ്വർണവില; പവന്റെ ഇന്നത്തെ വില അറിയാം
Uncategorized

സർവ്വകാല റെക്കോർഡിൽ സ്വർണവില; പവന്റെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയുമായി.

18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5775 രൂപയാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി.

ഡോളറിനെതിരെ ഇന്ത്യൻ രൂപ ചെറിയതോതിൽ കരുത്തർജിച്ചിട്ടുണ്ട്. 83.50. എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനുശേഷം സ്വർണവിലയിൽ വലിയതോതിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല, പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിലവർധനവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര വില 1800 ഡോളറിൽ ആയിരുന്നതാണ് ഇപ്പോൾ 800 ഡോളറിൽ അധികം വർദ്ധിച്ചു 2622 ഡോളറിലാണ്. മെയ് 20ന് സ്വർണ്ണവില ഗ്രാമിന് 6895 രൂപയായിരുന്നു. ആ റെക്കോർഡ് ആണ് ഇന്ന് മറികടന്നത്. സ്വർണ്ണവിലയിൽ നേരിയ തോതിൽ വിലക്കുറവ് അനുഭവപ്പെടുമ്പോൾ തന്നെ വൻതോതിൽ നിക്ഷേപം വർദ്ധിക്കുന്നത് വിലവർധനവിന് കാരണമാകുന്നുണ്ട്.

Related posts

തലസ്ഥാന നഗരി വാഴാൻ ഇനി ഇലക്ട്രിക് ഡബിൾ ഡക്കർ; മുകളിൽ 35 സീറ്റ്, താഴെ 30; അഞ്ച് ക്യാമറകൾ, ടിവി, മ്യൂസിക് സിസ്റ്റം, സ്റ്റോപ്പ് ബട്ടൺ

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

വന്യമൃഗ വേട്ട: അനുവാദം നൽകേണ്ടത് സംസ്ഥാനമെന്നു കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox