30.3 C
Iritty, IN
November 10, 2024
  • Home
  • Uncategorized
  • തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ലെന്ന വിവരാവകാശ റിപ്പോർട്ട്, അന്വേഷിച്ച് മറുപടിയെന്ന് രാജൻ
Uncategorized

തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണമില്ലെന്ന വിവരാവകാശ റിപ്പോർട്ട്, അന്വേഷിച്ച് മറുപടിയെന്ന് രാജൻ

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ അന്വേഷണം വേണമെന്നത് തൃശ്ശൂരുകാരുടെ പൊതു ആവശ്യമായിരുന്നുവെന്നും സിപിഐയും ഇത് ആവശ്യപ്പെട്ടിരുന്നുവെന്ന് റവന്യൂ മന്ത്രിയും സിപിഐ നേതാവുമായി കെ രാജൻ. തൃശൂർ പൂരവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ അന്വേഷണം വേണമെന്ന് സിപിഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.

എന്നാൽ തൃശൂർ പൂരം അലങ്കോലമായതിനെപ്പറ്റി മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വിവരാവകാശ നിയമം വഴി അന്വേഷിച്ച ചില മാധ്യമങ്ങൾക്ക് ഇത്തരം ഒരു അന്വേഷണത്തെപ്പറ്റി ഒരു അറിവും ഇല്ലെന്ന മറുപടിയാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ചതെന്നാണ് അറിഞ്ഞത്. എന്താണ് ഇങ്ങനെ റിപ്പോർട്ട് വന്നതെന്നതിനെ കുറിച്ച് അന്വേഷിക്കും. അതിന് ശേഷം മറുപടി നൽകാമെന്നും രാജൻ വിശദീകരിച്ചു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് തന്നെയാണ് ആവശ്യം. തൃശ്ശൂരിന്റെ വികാരം മുഖ്യമന്ത്രിയോട് ധരിപ്പിച്ചിട്ടുണ്ടെന്നും കെ രാജൻ വ്യക്തമാക്കി.

Related posts

കേളകം ഹൈസ്കൂളില്‍ കളിക്കൂട്-കലാപ്രദർശനം സംഘടിപ്പിച്ചു

Aswathi Kottiyoor

കൊവിഡില്‍ ജാഗ്രത; കേരളത്തിലെ പുതിയ വ്യാപന കാരണം JN.1 ഉപവകഭേദം

Aswathi Kottiyoor

എമിഗ്രേഷൻ നടപടി നേരിടാൻ വിസമ്മതിച്ചു, ഇന്ത്യക്കാരടക്കം 253 യാത്രക്കാരുള്ള വിമാനം തിരികെ അയച്ച് ജമൈക്ക

Aswathi Kottiyoor
WordPress Image Lightbox