23.5 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം, ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നല്കണമെന്ന് കോടതി
Uncategorized

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം, ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നല്കണമെന്ന് കോടതി

ദില്ലി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പൾസർ സുനി പറഞ്ഞു. ദീലീപിൻറെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്ന് പൾസർ സുനി കോടതിയിൽ വാദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നല്കണമെന്നും ഉത്തരവിട്ടു. എന്നാൽ ജാമ്യം നൽകിയതിനെ ശക്തമായി സംസ്ഥാനം എതിർത്തു.

Related posts

അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂര്‍ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചെന്ന് പരാതി

Aswathi Kottiyoor

സവാദിനെ പരിചയപ്പെട്ടത് ഉള്ളാൾ ദര്‍ഗയിൽ വച്ച്, ആരുമില്ലെന്ന് പറഞ്ഞു, പ്രതിയെന്ന് അറിഞ്ഞത് ഇന്നലെ: ഭാര്യ പിതാവ്

Aswathi Kottiyoor

സോളാര്‍ വിവാദം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox