September 19, 2024
  • Home
  • Uncategorized
  • ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് 16ന്; കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപ
Uncategorized

ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് 16ന്; കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപ

ചെന്നൈ: ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്ത വന്ദേ മെട്രോ ഈ മാസം 16ന് ഫ്ലാ​ഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് ചെയ്യുക. ആദ്യ സർവീസ് ​ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് പാതയിലായിരിക്കും. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഒരുമാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഉണ്ടാകും. 20 സിം​ഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്ക് യാത്ര ചെയ്യാനുമാകും. അഹമ്മദാബാദ്-ഭുജ് പാതയിൽ ആഴ്ചയിൽ ആറുദിവസമാണ് സർവീസ് നടത്തുക.

ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. ചെന്നൈ ഇൻ​ഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച വണ്ടിയുടെ പരീക്ഷണയോട്ടം കഴിഞ്ഞ ദിവസമാണ് നടന്നത്. മണിക്കൂറിൽ 130 കിലോമീറ്റർ വരെയാണ് വേ​ഗത.12 കോച്ചുകളാണുള്ളത്. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുള്ള സൗകര്യവുമുണ്ട്. ഓട്ടോമാറ്റിക് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്-എറണാകുളം, എറണാകുളം-കോയമ്പത്തൂർ മം​ഗളൂരു-കോഴിക്കോട്, മധുര-​ഗുരുവായൂ‍ർ( പാലക്കാട് വഴി), എറണാകുളം -തിരുവനന്തപുരം, കൊല്ലം-തിരുനെൽവേലി റൂട്ടുകളില്‍ വന്ദേ മെട്രോ സർവീസുകൾക്ക് സാധ്യതയുണ്ട്.

Related posts

മന്ത്രി ഇടപെട്ടു, കെഎസ്ഇബി വട്ടംകറക്കിയ യുവ സംരംഭകന്റെ സിമന്റ് കട്ട നിർമാണ യൂണിറ്റിൽ വൈദ്യുതി എത്തി

Aswathi Kottiyoor

*ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: മന്ത്രി വീണാ ജോര്‍ജ്*

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.*

Aswathi Kottiyoor
WordPress Image Lightbox