31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പൊന്നോണം-2024; അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Uncategorized

പൊന്നോണം-2024; അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


അടക്കാത്തോട്: ആർഭാടങ്ങൾ ഇല്ലാതെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ വരവേറ്റ് അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പൊന്നോണം-2024 സംഘടിപ്പിച്ചു. പൂക്കള മത്സരം, ചാക്കിലോട്ടം, കുപ്പിയിൽ വെള്ളം നിറക്കൽ, സ്പൂണും ഗോട്ടിയും, കസേരകളി, മാവേലിയെ കണ്ടെത്തൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയും പിടിഎയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓണസദ്യ കുട്ടികൾക്ക് നൽകുകയും ചെയ്തു. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് സമ്മാനദാനം നടത്തി. പ്രധാന അധ്യാപകൻ ജോസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ, വൈസ് പ്രസിഡണ്ട് ബിജു പയ്യമ്പിള്ളി, ജനറൽ കൺവീനർ റിജോയ് എം എം ,സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ്,
അധ്യാപകരായ സോളി ജോസഫ് ,ജസീന്ത കെവി, മഞ്ജുള എ,സിസ്റ്റർ ജിൽസി എലിസബത്ത്, സിസ്റ്റർ ആൻ മരിയ, സിസ്റ്റർ മരിയ ഫ്രാൻസിസ്,ജോയൽ, ബിജു,സിബി എന്നിവർ നേതൃത്വം വഹിച്ചു.

Related posts

ഇപി ജയരാജന്‍ നന്ദകുമാറിനെ തള്ളിപ്പറയാത്തതെന്തുകൊണ്ട്? ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍

Aswathi Kottiyoor

തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; കണ്ണൂരിൽ തെയ്യത്തെ പൊതിരെ തല്ലി നാട്ടുകാർ, പൊലീസ് കേസില്ല

Aswathi Kottiyoor

വന്യമൃഗശല്യം തടയാന്‍ അനധികൃത വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ നടപടി കടുപ്പിക്കാന്‍ വൈദ്യുതി വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox