31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഓണത്തിന് ഒരു കൊട്ട പൂവുമായി ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ്
Uncategorized

ഓണത്തിന് ഒരു കൊട്ട പൂവുമായി ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ്


കേളകം: ഗവണ്മെന്റ് യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ഈ വർഷവും ഓണത്തിന് ഒരുകൊട്ട പൂവ് ഒരുക്കി. സ്കൂൾ സ്വീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരുക്കിയ ചെണ്ടുമല്ലിപ്പൂക്കളാണ് വിളവെടുത്തത്. ഇന്ന് സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ സ്കൂളിൽ നിന്നും പൂക്കൾ ശേഖരിച്ച് കുട്ടികൾ പൂക്കളം ഒരുക്കി. ഹെഡ്മാസ്റ്റർ ഗിരീഷ് വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്വീഡ് ക്ലബ്ബ്‌ കൺവീനർ ഷിജിത്ത് മാസ്റ്റർ നന്ദി അറിയിച്ചു.

Related posts

*പന്തം കൊളുത്തി പ്രകടനം ഇന്ന്

Aswathi Kottiyoor

അമ്പായത്തോട് പാൽചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, മലപ്പുറം സ്വദേശി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox