31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കോഴിക്കോട് ​ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ഉള്ള്യേരി മെഡിക്കൽ കോളേജിനെതിരെ പരാതി നൽകി കുടുംബം
Uncategorized

കോഴിക്കോട് ​ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ഉള്ള്യേരി മെഡിക്കൽ കോളേജിനെതിരെ പരാതി നൽകി കുടുംബം

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം. എകരൂർ ഉണ്ണികുളം സ്വദേശി അശ്വതിയും ​ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. ആശുപത്രിക്കെതിരെ കുടുംബം അത്തോളി പൊലീസിന് നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ പുലർച്ചെയാണ് ​ഗർഭസ്ഥ ശിശു മരിച്ചത്. അമ്മയെ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ടാണ് അമ്മ മരിച്ചത്.

Related posts

ബംഗാൾ ഉള്‍ക്കടലിൽ ചക്രവാത ചുഴി; കേരളത്തിലും തമിഴ്നാട്ടിലും തീവ്രമഴയ്ക്ക് സാധ്യത, പുതിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

Aswathi Kottiyoor

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു.

Aswathi Kottiyoor

ഒരു ദിവസത്തെ വിസയിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി മുങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox