20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് നാല് പുതിയ ഐടിഐകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം
Uncategorized

സംസ്ഥാനത്ത് നാല് പുതിയ ഐടിഐകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. തിരുവനന്തപുരം നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് പുതിയ ഐടിഐകള്‍ ആരംഭിക്കുക. ഇവയിലെ ട്രേഡുകൾ സംബന്ധിച്ചും തീരുമാനം ആയിട്ടുണ്ട്.

പുതിയ ഗവ. ഐടിഎകളും ട്രേഡുകളും

ഗവ. ഐ.ടി.ഐ നാഗലശ്ശേരി
1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)
2) കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്
3) ഡ്രാഫ്റ്റ്സ്മാൻ സിവിൽ
4) ഇൻഫർമേഷൻ ടെക്നോളജി

ഗവ. ഐ.ടി.ഐ എടപ്പാൾ
1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്
2) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
3) മെക്കാനിക് മോട്ടോർ വെഹിക്കിൾ
4) സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ)
ഗവ. ഐ.ടി.ഐ പീച്ചി
1) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
2) ഡ്രാഫ്റ്റ്സ്മാൻ സിവിൽ
3) ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ
4) മെക്കാനിക് മോട്ടോർ വെഹിക്കിൾ

ഗവ. ഐ.ടി.ഐ ചാല
1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)
2)ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ടറിംഗ് ടെക്നീഷ്യൻ
3) മറൈൻ ഫിറ്റർ
4) മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ്
5) വെൽഡർ (ആറ്റിങ്ങൽ ഐ.ടി.ഐ.യിൽ നിന്നും 2 യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)

നാല് ഐടിഐകളിലായി 60 സ്ഥിരം തസ്തികകളാണ് ഉണ്ടാവുക. ഇവയിലേക്കുള്ള നിയമനം നിലവിലുള്ള ജീവനക്കാരുടെയും തസ്തികകളുടെയും പുനിര്‍വിന്യാസം, പുനഃക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമെടുത്തു.

Related posts

നവകേരള സദസിൽ പങ്കെടുക്കാനെത്തി, കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ചികിത്സാ സംബന്ധമായി പരാതി നൽകാനെത്തിയ ആൾ

Aswathi Kottiyoor

ഇടുക്കിയിലേക്ക് വിമാനമെത്തുന്നു, അതും വെള്ളത്തിലേയ്ക്ക്…

Aswathi Kottiyoor

അതിശക്തമായ മഴയ്ക്ക് സാധ്യത, കേരളത്തിൽ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Aswathi Kottiyoor
WordPress Image Lightbox