31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എഡിജിപിക്ക് സംരക്ഷണം തുടരുന്നു; ഉടൻ നടപടിയില്ല, അന്വേഷണം തീരട്ടെയെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി
Uncategorized

എഡിജിപിക്ക് സംരക്ഷണം തുടരുന്നു; ഉടൻ നടപടിയില്ല, അന്വേഷണം തീരട്ടെയെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദം മുറുകുമ്പോഴും എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉടൻ നടപടി ഉണ്ടാകില്ല എന്നാണ് സൂചന. അജണ്ടയിൽ വെച്ച് ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് എൽഡിഎഫ് യോഗത്തിൽ ഘടക കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടെങ്കിലും കുലുങ്ങാതെ മുഖ്യമന്ത്രി. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു എന്നാണ് വിവരം.

Related posts

പൊലീസ് വാഹനത്തിനടുത്തെത്തി പൊട്ടിത്തെറിച്ചു; പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; 52 മരണം!

Aswathi Kottiyoor

തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Aswathi Kottiyoor

മൈലപ്ര കൊലപാതകം മോഷണത്തിനിടെ, കൊന്നത് കഴുത്ത് ഞെരിച്ച്, 9 പവന്റെ മാല കാണാനില്ല; സ്ഥിരീകരിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox