31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അളവ് കുറച്ച്‌ ഇന്ധന വെട്ടിപ്പ് വ്യാപകം; സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയത് 50 പമ്പുകളിൽ
Uncategorized

അളവ് കുറച്ച്‌ ഇന്ധന വെട്ടിപ്പ് വ്യാപകം; സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയത് 50 പമ്പുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന പമ്പുകളില്‍ അളവുതൂക്ക പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സര്‍ക്കാറിന്റെ സിവില്‍ സപ്ലൈസ് പമ്പുകളിൽ അടക്കം 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്.

പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതിനടക്കം 510 പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61) ജില്ലയിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്. എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളാണ് തൊട്ടുപിറകില്‍. വയനാട്ടിലാണ് (15) ഏറ്റവും കുറവ് കേസുകള്‍.

Related posts

കിടപ്പ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യാശ്രമം, ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Aswathi Kottiyoor

ഗവര്‍ണര്‍ അയച്ച 7 ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നിൽ മാത്രം, മൂന്നെണ്ണം തള്ളി, ബാക്കിയുള്ളതിൽ തീരുമാനമായില്ല

Aswathi Kottiyoor

കാർ അപകടത്തിൽപെട്ടു

Aswathi Kottiyoor
WordPress Image Lightbox