31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ജെന്‍സന് ആന്തരിക രക്തസ്രാവം, സാധ്യമായതെല്ലാം ചെയ്യുമെന്നും ഡോക്ടര്‍മാര്‍
Uncategorized

ജെന്‍സന് ആന്തരിക രക്തസ്രാവം, സാധ്യമായതെല്ലാം ചെയ്യുമെന്നും ഡോക്ടര്‍മാര്‍

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം കൽപറ്റയിലുണ്ടായ വാഹനാപകടത്തിലാണ് ജെൻസണ് പരിക്കേറ്റത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്നും ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നൽകുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.

”ഇന്നലെ വൈകുന്നേരം ഏകദേശം ആറ് മണിയോടെയാണ് ഇവിടെ എത്തിയത്. അപകടത്തിന്റെ ആഘാതത്തിൽ ചുമയ്ക്കാൻ മാത്രമേ കഴിയുന്നുണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാ തുടിപ്പുകളും അപകടകരമായ നിലയിലായിരുന്നു. മൂക്കിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായിരുന്നു. കൂടാതെ തലയോട്ടിക്കകത്തും പുറത്തും രക്തസ്രാവമുണ്ടായിരുന്നു. ഡോക്ടർമാർ വളരെയധികം പരിശ്രമിച്ചിട്ടും രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.” ജെന്‍സണ്‍ അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും ഡോക്ടർ വ്യക്തമാക്കി.

Related posts

കപ്പ കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തലും; കേസെടുത്ത് എക്സൈസ്

Aswathi Kottiyoor

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്ന് തിന്നു

Aswathi Kottiyoor

1000 രൂപ കുടിശ്ശിക; പാലക്കാട് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

Aswathi Kottiyoor
WordPress Image Lightbox