31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസല്ല, ആരോപണങ്ങള്‍ക്ക് മറുപടിയാണ് വേണ്ടത്’; 7 ചോദ്യങ്ങളുമായി വി ഡി സതീശന്‍
Uncategorized

‘മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസല്ല, ആരോപണങ്ങള്‍ക്ക് മറുപടിയാണ് വേണ്ടത്’; 7 ചോദ്യങ്ങളുമായി വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി കണ്ടത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിച്ചതെന്നും ബിജെപിയെ സഹായിക്കാനാണ് മുഖ്യമന്ത്രി തൃശൂര്‍ പൂരം കലക്കിയതെന്നും സതീശൻ ആരോപിച്ചു. എല്‍ഡിഎഫിലെ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്, കോവളത്ത് റാം മാധവ് – എ.ഡി.ജി.പി കൂടിക്കാഴ്ച നടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെ, പത്ത് ദിവസമായി ഒരു സിപിഎം എം.എല്‍.എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്ന പ്രധാന ചോദ്യങ്ങളും സതീശൻ ഉന്നയിച്ചു.

പ്രകാശ് ജാവദേദ്ക്കറെ കണ്ടതിന്റെ പേരിലല്ലേ ഇ.പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. അങ്ങനെയെങ്കില്‍ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രഭാരിയായ ജാവദേദ്ക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നതെന്നുംആര്‍.എസ്.എസ് നേതാക്കളെ നിരന്തരം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related posts

അടിയന്തര പ്രമേയം: ഏഴ്‌ വർഷത്തിൽ 254 നോട്ടീസ്‌; 239 തവണയും അവതരണം

Aswathi Kottiyoor

സുഗന്ധഗിരി വനംകൊള്ള; ഡിഎഫ്ഒയെ സ്ഥലം മാറ്റി

വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു, യുവതിയും ഭർത്താവും ഹോട്ടലുടമയെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox