24.2 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; വിവാദത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയേക്കും
Uncategorized

എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; വിവാദത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയേക്കും


തിരുവനന്തപുരം: ആർഎസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം.

അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും.

അജിത്കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്. ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുകയും ടിപി രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കുകയും ചെയ്ത ശേഷമുള്ള അദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ മുന്നണി യോഗത്തിന് ഉണ്ട്.

Related posts

മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് മനു ഭാക്കർ, മെഡൽ പ്രതീക്ഷയായി ലക്ഷ്യ സെൻ; ഹോക്കിയില്‍ ഓസ്ട്രേലിയക്കെതിരെ

Aswathi Kottiyoor

രഹസ്യവിവരം ലഭിച്ചു; മൂന്നു കോടിയിലധികം വില വരുന്ന രാസലഹരിയുമായി കണ്ണൂർ സ്വദേശി തൃശൂരിൽ പിടിയിൽ

Aswathi Kottiyoor

🔶യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ഓണോത്സവം;

Aswathi Kottiyoor
WordPress Image Lightbox