തിരുവനന്തപുരം: മലപ്പുറം മുൻ എസ് പിയുടെ നിർദേശപ്രകാരം ഫോൺ ചോർത്തിയെന്ന് സൈബർ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.
സ്വർണ്ണക്കടത്തുകാരുടെ നീക്കങ്ങൾ ചോർത്തുന്നതും മാവോയിസ്റ്റ് ഭീഷണിയുടെ മറവിലാണെന്ന് ഫോൺ സംഭാഷണത്തിലുണ്ട്. ഗൾഫിലെ ജ്വല്ലറികൾ സ്വർണ്ണം കടത്തുന്നത് എങ്ങനെയെന്നും ആഭരണം നിർമ്മിക്കാൻ നാട്ടിലെത്തിക്കുന്ന സ്വർണം തിരിച്ചു കൊണ്ടുപോകാതെ കസ്റ്റംസിനെ പറ്റിക്കുന്നുവെന്നും സംഭാഷണത്തിലുണ്ട്.