20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • യഥാര്‍ത്ഥ വിലക്കുറവ് സപ്ലൈകോയിൽ അല്ല, അരി, പരിപ്പ്, പഞ്ചസാര, മുളക് വരെ എല്ലാത്തിനും കുറവ് കൺസ്യൂമര്‍ ഫെഡിൽ
Uncategorized

യഥാര്‍ത്ഥ വിലക്കുറവ് സപ്ലൈകോയിൽ അല്ല, അരി, പരിപ്പ്, പഞ്ചസാര, മുളക് വരെ എല്ലാത്തിനും കുറവ് കൺസ്യൂമര്‍ ഫെഡിൽ

ഓണചന്തകളിൽ സപ്ലൈകോയേക്കാൾ വിലക്കുറവിലാണ് കൺസ്യൂമര്‍ ഫെഡ് അവശ്യസാധനങ്ങൾ നല്‍കുന്നത്. ഉൽപ്പന്നങ്ങളുടെ വില സപ്ലൈകോ വര്‍ധിപ്പിച്ചപ്പോഴും പഴയ നിരക്കിലാണ് കൺസ്യൂമർ ഫെഡ് വിപണനം നടത്തുന്നത്. സര്‍ക്കാരിൽ നിന്ന് സ്ഥിരമായി സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവകുപ്പിന് കീഴിലുള്ള സംരഭമാണ് സപ്ലൈകോ. കൺസ്യൂമര്‍ ഫെഡ് സഹകരണ വകുപ്പിന് കീഴിലുമാണ്.

ഉത്സവകാലങ്ങളിൽ മാത്രമാണ് കൺസ്യൂമര്‍ സബ്സിഡി ലഭിക്കുന്നത്. എന്നാൽ സാധനങ്ങൾക്ക് വിലക്കൂടുതൽ സപ്ലൈകോയിലെന്നാണ് കണക്കുകൾ. പര്‍ച്ചേസ് വില കൂടിയതിനെ തുടര്‍ന്നാണ് സപ്ലൈകോ ഉൽപ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത് അടുത്തിടെയാണ്. തീരുമാനം നടപ്പിൽ വന്നതാകട്ടെ ഓണച്ചന്തകൾ തുടങ്ങിയപ്പോഴും. സപ്ലൈകോക്ക് 250 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുയും ചെയ്തു.

തൊട്ടുപിന്നാലെയാണ് കണ്‍സ്യൂമര്‍ ഫെഡും ഓണച്ചന്തകൾ തുടങ്ങിയത്. സര്‍ക്കാര്‍ 16 കോടി രൂപ കൺസ്യൂമര്‍ ഫെഡിന് നൽകുകയും ചെയ്തു. പഴയ നിരക്കിൽ തന്നെ ഉൽപ്പന്നങ്ങൾ വില്‍ക്കാനാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെ‍ഡിന് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെയാണ് സപ്ലൈകോയെക്കാൾ പല ഉൽപ്പന്നങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഫെഡിൽ വില കുറഞ്ഞത്. സംസ്ഥാനത്ത് 1500 ചന്തകളാണ് ഓണക്കാലത്ത് കണ്സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഉത്സവ സീസണുകളിൽ മാത്രമാണ് സർക്കാർ കൺസ്യൂമർഫെഡിന് സബ്സിഡി നൽകുന്നത്.

Related posts

അർജുനായുള്ള തെരച്ചിൽ; ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത, ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

Aswathi Kottiyoor

കുടകിൽ വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തി

Aswathi Kottiyoor

സ്ത്രീയുടെ കൊലപാതകം; കുവൈത്തില്‍ സ്വദേശി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox