22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഗുരുവായൂർ അമ്പലത്തിൽ പ്രതീകാത്മകമായി ആനകളെ നടയിരുത്തൽ; ദേവസ്വത്തിന് ലഭിച്ചത് കോടികൾ
Uncategorized

ഗുരുവായൂർ അമ്പലത്തിൽ പ്രതീകാത്മകമായി ആനകളെ നടയിരുത്തൽ; ദേവസ്വത്തിന് ലഭിച്ചത് കോടികൾ

തൃശൂര്‍: ഗുരുവായൂർ അമ്പലത്തിൽ പ്രതീകാത്മകമായി ആനകളെ നടയിരുത്തുന്നതിലൂടെ ദേവസ്വത്തിന് ലഭിച്ചത് 5.75 കോടി രൂപ. 2003 മുതലുളള കണക്ക് പ്രകാരമാണിത്. പ്രതീകാത്മകമായി ആനയെ നടയിരുത്തുന്നതിന് 10 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഇതിന് മുൻപ് ആനകളെ പ്രതീകാത്മകമായി നടയിരുത്തി തുടങ്ങിയത് എന്നാണന്നോ, അതിനായി എത്ര രൂപയാണ് വാങ്ങി കൊണ്ടിരുന്നതെന്നോ ദേവസ്വത്തിന് അറിയില്ല. വ്യക്തമായ ഉടമസ്ഥാവകാശം ഉണ്ടെങ്കിൽ മാത്രം ഗുരുവായൂരിൽ ആനയെ നടയിരുത്താം.

ഇപ്പോഴത്തെ കണക്കുകൾ പ്രകാരം 38 ആനകളാണ് ഗുരുവായൂരിലുളളത്. ആനകൾ ചരിഞ്ഞാൽ കൊമ്പുകൾ വനംവകുപ്പിന് കൈമാറും. ആനകളെ എഴുന്നള്ളിക്കാൻ കൊടുക്കുന്നതിലൂടെ 2022-23ൽ 2.94 കോടിരൂപയാണ് ലഭിച്ചത്. ആനകളുടെ ഭക്ഷണത്തിന് മാത്രമായി 3.19 കോടിരൂപയാണ് ചിലവായത്. 2018 മുതൽ 2024 മേയ് വരെ ആനക്കോട്ടയിലെ സന്ദർശന ഫീസിനത്തിൽ 6.57 കോടിയും പാർക്കിങ് ഫീസായി 1.14 കോടിരൂപയും ലഭിച്ചു.

Related posts

തിങ്കളാഴ്‌ച ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

Aswathi Kottiyoor

വീണ്ടും നേട്ടം കൈവരിച്ച് കേരള ആരോഗ്യരംഗം; 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Aswathi Kottiyoor

പല നാള്‍ കള്ളന്‍ ഒരു നാള്‍…! പൂട്ടിപ്പോയ മുറിയില്‍ മോഷണം, കള്ളനെ ഒളിച്ചിരുന്ന് കൃത്യമായി പൂട്ടി തൊഴിലാളികള്‍

Aswathi Kottiyoor
WordPress Image Lightbox