September 19, 2024
  • Home
  • Uncategorized
  • വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ട്; മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി ജില്ല ഭരണകൂടം
Uncategorized

വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ട്; മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി ജില്ല ഭരണകൂടം

കൽപ്പറ്റ: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുകയാണ്. വയനാട്ടിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറായിഇരിക്കണമെന്നും നിർദേശമുണ്ട്.
ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായിരിക്കുകയാണ്. ഇന്ന് കേരളത്തിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. വയനാടിന് പുറമേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്.

അതേസമയം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

‘മൃതദേഹം മോർച്ചറിയിൽ നിന്നെടുത്തതിന് തൻ്റെ സമ്മതമുണ്ടായിരുന്നു’; കോൺഗ്രസ് പ്രവർത്തകർ അനാദരവ് കാട്ടിയില്ലെന്ന് ഭർത്താവ്

Aswathi Kottiyoor

മരണശേഷവും സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് ലക്ഷങ്ങൾ

Aswathi Kottiyoor

കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; കർണാടക ബാങ്ക് ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

Aswathi Kottiyoor
WordPress Image Lightbox