22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തപാല്‍ വകുപ്പില്‍ പുതിയ സംവിധാനം: പാഴ്സലുകള്‍ അയയ്ക്കാം ഈസിയായി
Uncategorized

തപാല്‍ വകുപ്പില്‍ പുതിയ സംവിധാനം: പാഴ്സലുകള്‍ അയയ്ക്കാം ഈസിയായി

കോട്ടയം ∙ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വയംതൊഴില്‍ സംരഭകര്‍ക്കും പാഴ്സലുകള്‍ അയയ്ക്കുന്നതിന് പ്രത്യേക സൗകര്യങ്ങളുമായി തപാല്‍ വകുപ്പ്. കൂടുതല്‍ പാഴ്സലുകള്‍, കത്തുകള്‍ അയയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് പ്രത്യേക ഇളവ് അനുവദിക്കുന്നത്.
റജിസ്റ്റേഡ്/ സാധാരണ കത്തുകള്‍ കൂടുതല്‍ അയയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കു ചെറിയ സര്‍വ്വീസ് ചാര്‍ജ്ജോടെ (മിനിമം 70 പൈസ) കോട്ടയം ഹെഡ്പോസ്റ്റോഫീസില്‍ നിന്ന് വ്യക്തിഗത സഹായം ലഭിക്കും. നടപടികള്‍ വേഗത്തിലാക്കാനാണിത്. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നവര്‍ക്ക് മാതാപിതാക്കള്‍ സാധനങ്ങള്‍ അയയ്ക്കുന്നത് ഇപ്പോള്‍ കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാധനങ്ങളുമായി എത്തിയാല്‍ പരിശോധിച്ച് പായ്ക്ക് ചെയ്ത് തരുന്നതിനുള്ള സംവിധാനം (പാഴ്സല്‍ പായ്ക്കിംഗ് യൂണിറ്റ്) കോട്ടയം, പാലാ ഹെഡ് പോസ്റ്റോഫീസില്‍ ഒരുക്കിയിട്ടുണ്ട്.

Related posts

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം

Aswathi Kottiyoor

ഉപവാസ സമരത്തിന് ഐക്യദാർഢ്യമറിയിച്ച് സമരപ്പന്തൽ സന്ദർശിച്ചു

Aswathi Kottiyoor

കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം; കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox