കോഴിക്കോട്: പദ്ധതി പ്രഖ്യാപനങ്ങളുണ്ടായിട്ടും ഫണ്ടുകള്‍ വകയിരുത്തിയിട്ടും കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യമല അങ്ങനെ തന്നെ തുടരുന്നു. മാലിന്യസംസ്ക്കരണത്തിന് സോണ്ട ഇന്‍ഫ്രാടെക് എന്ന കമ്പനിയുമായി കോഴിക്കോട് കോര്‍പ്പറേഷനുണ്ടാക്കിയ കരാര്‍ വിവാദമായിരുന്നു. കരാറില്‍ നിന്നും കോര്‍പ്പറേഷന്‍ പിന്‍മാറിയെങ്കിലും മൂന്നരക്കോടിയോളം രൂപയാണ് ബയോമൈനിങ് എന്ന പേരില്‍ കമ്പനിക്ക് നല്‍കിയത്. മാലിന്യമല ഷീറ്റിട്ട് മൂടിയ വകയില്‍ കോര്‍പ്പറേഷന് ചെലവായ 21 ലക്ഷത്തോളം രൂപ പോലും സോണ്ട കമ്പനി ഇതുവരെ തിരിച്ചു നല്‍കിയിട്ടില്ല.