22.2 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • മലയാള സിനിമയിൽ വിവാദങ്ങൾ കത്തുമ്പോൾ ഗീതു മോഹൻദാസിൻ്റെ ഓർമ്മപ്പെടുത്തൽ! ‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’
Uncategorized

മലയാള സിനിമയിൽ വിവാദങ്ങൾ കത്തുമ്പോൾ ഗീതു മോഹൻദാസിൻ്റെ ഓർമ്മപ്പെടുത്തൽ! ‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ ആഞ്ഞടിക്കുന്ന ആരോപണ കൊടുങ്കാറ്റിനിടെ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓർമ്മപ്പെടുത്തി സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് രംഗത്ത്. ഇന്ന് മലയാള സിനിമയിൽ നടക്കുന്ന എല്ലാ വെളിപ്പെടുത്തലുകൾക്കും നിമിത്തമായത് ആ നടിയുടെ ഒറ്റയാൾ പോരാട്ടമാണെന്നാണ് ഗീതി മോഹൻദാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മപ്പെടുത്തിയത്. ‘നമ്മൾ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് ഒരു സ്ത്രീ പോരാടാനുറച്ചതോടെയാണ്’ എന്നാണ് ഗീതു ഫേസ്ബുക്കിൽ കുറിച്ചത്.

കൊച്ചിയിൽ രാത്രി കാറിൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത് എന്ന ഓർമ്മപ്പെടുത്തലാണ് ഗീതു നടത്തിയത്. 2019 ൽ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോ‍ർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ കോളിളക്കമാണ് സംഭവിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖുമടക്കമുള്ളവർക്കെതിരെ ഈ ദിവസങ്ങളിൽ ആരോപണത്തിന്‍റെ കുന്തമുന നീണ്ടുകഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കാനുള്ള സാധ്യതകളുമുണ്ട്. ഇതിനിടയിലാണ് ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓർമ്മിപ്പിച്ച് ഗീതു മോഹൻദാസ് രംഗത്തെത്തിയത്.

Related posts

ടൂറിസം, ലിംഗസമത്വ ടൂറിസം; അന്താരാഷ്ട്ര ഉച്ചകോടി നടത്താൻ കേരളം, വമ്പൻ ലക്ഷ്യങ്ങളുമായി ടൂറിസം വകുപ്പ്

Aswathi Kottiyoor

ചികിത്സാപ്പിഴവിന് പിന്നാലെ രോ​ഗി മരിച്ചു, മൃതദേഹം 175 കിമീഅകലെ കനാലിൽ തള്ളി ആയുർവേ​ദ ഡോക്ടറും സംഘവും, അറസ്റ്റ്

Aswathi Kottiyoor

റിപ്പോ നിരക്കിൽ വീണ്ടും 25 പോയിന്റ് വർധനയുണ്ടാകാം അനിയന്ത്രിതമായി വിലക്കയറ്റം ; പലിശ വീണ്ടും കൂട്ടും.*

Aswathi Kottiyoor
WordPress Image Lightbox