20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • എടിഎം തുണച്ചു, കാണാതായ 8 വയസുകാരിയുടെ ബുദ്ധി, മുത്തച്ഛന്റെ അരികിലെത്തിയത് ഇങ്ങനെ
Uncategorized

എടിഎം തുണച്ചു, കാണാതായ 8 വയസുകാരിയുടെ ബുദ്ധി, മുത്തച്ഛന്റെ അരികിലെത്തിയത് ഇങ്ങനെ

ഒരു എട്ട് വയസ്സുകാരിയുടെ ബുദ്ധിയേയും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവിനെയും അഭിനന്ദിക്കുകയാണ് ഇപ്പോൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങൾ. മുത്തച്ഛനുമായി വീട്ടിലേക്ക് പോകവെ കാണാതായ പെൺകുട്ടി ഒരു എടിഎം കൗണ്ടറിന്റെ സഹായത്തോടെ തിരികെ വീട്ടുകാരുടെ അടുത്തെത്തിയതാണ് പെൺകുട്ടിയെ കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ കാരണം..ജൂലൈ 30 -ന്, തെക്കുകിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ക്യുഷൗവിൽ നിന്നുള്ള 8 വയസ്സുകാരി തൻ്റെ മുത്തച്ഛനോടൊപ്പം ഡാൻസ് ക്ലാസിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാൽ, വഴിയിൽ എവിടെയോ വച്ച് അവളും മുത്തച്ഛനും രണ്ട് വഴിക്കായിപ്പോയി. എന്ത് ചെയ്യുമെന്നറിയാതെ പെൺകുട്ടി ആകെ ആശങ്കയിലായി. എന്നാൽ, അപ്പോഴാണ് ഒരു എടിഎം ബൂത്ത് അടുത്തുള്ളതായി കണ്ടത്. ഉടനെ തന്നെ പെൺകുട്ടി അതിനകത്തേക്ക് കയറി.

അതിനകത്ത് ഒരു ചുവന്ന ബട്ടൺ കണ്ട പെൺകുട്ടി അതിലമർത്തി. അത് ബാങ്കിന്റെ മോണിറ്ററിംഗ് സെന്ററിലേക്ക് കണക്ട് ചെയ്തു. ബാങ്കിലെ സ്റ്റാഫ് അംഗമായ സൗ ഡോങ്‍യിങ് ആണ് പെൺകുട്ടിയുടെ കോളിന് ഇൻ്റർകോം സംവിധാനത്തിലൂടെ മറുപടി നൽകിയത്. പെൺകുട്ടി മുത്തച്ഛനെ കാണാനില്ല എന്നും ഒറ്റപ്പെട്ടുപോയി എന്നും സൗവിനെ അറിയിച്ചു. മുത്തച്ഛന്റെയോ വീട്ടിലെ മറ്റാരുടെയെങ്കിലുമോ നമ്പർ പെൺകുട്ടിക്ക് അറിയുമായിരുന്നില്ല.

Related posts

പാലക്കാട് 3 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി കന്തസ്വാമി റിമാൻഡിൽ

Aswathi Kottiyoor

നീലേശ്വരം അപകടത്തിൽ കേസെടുത്ത് പൊലീസ്; ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കസ്റ്റഡിയിൽ

Aswathi Kottiyoor

പ്രാര്‍ഥന ഫലിക്കുന്നില്ല; ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറ്; പ്രതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox