31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടു, എത്തിയത് അജ്ഞാത യുവാവിനൊപ്പം’; വെളിപ്പെടുത്തല്‍
Uncategorized

‘ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടു, എത്തിയത് അജ്ഞാത യുവാവിനൊപ്പം’; വെളിപ്പെടുത്തല്‍

പത്തനംതിട്ട: ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടി. മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായി വെളിപ്പെടുത്തൽ. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞ‍ത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.

‘പത്രത്തിൽ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. പെൺകൊച്ചിന്‍റെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാൾ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാൻ പോകുവാണെന്ന്. കൂട്ടുകാരൻ വരാനുണ്ട്. അതിനാണ് അവിടെ നിൽക്കുന്നതെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യൻ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാൻ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പർ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.’ സിബിഐ തന്നോട് ഇതുവരെ ഒന്നും ചോദിച്ചില്ലെന്നും ലോഡ്ജ് മുൻജീവനക്കാരി പറഞ്ഞു.

Related posts

അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി; 50 വീടുകൾ കൈമാറി കല്യാണി പ്രിയദർശൻ

Aswathi Kottiyoor

ഒരുകാലത്ത് രഞ്ജി ട്രോഫിക്ക് വരെ വേദി; കാട് കയറി നശിച്ച് കോട്ടയം നെഹ്റു സ്റ്റേഡിയം

Aswathi Kottiyoor

കൂട്ടുപുഴ ചെക്പോസ്റ്റില്‍ വന്‍ എംഡിഎംഎ വേട്ട, പിടിയിലായത് മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനി

Aswathi Kottiyoor
WordPress Image Lightbox