22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘കഴിച്ചാൽ ഉന്മേഷം തോന്നും’; ആക്രി പെറുക്കാനെത്തി, കുട്ടികൾക്ക് മയക്കുമരുന്ന് കലർന്ന പൊടി നൽകി:പരാതി
Uncategorized

‘കഴിച്ചാൽ ഉന്മേഷം തോന്നും’; ആക്രി പെറുക്കാനെത്തി, കുട്ടികൾക്ക് മയക്കുമരുന്ന് കലർന്ന പൊടി നൽകി:പരാതി

തിരുവനന്തപുരം: ആക്രി പെറുക്കാനെത്തിയവർ കുട്ടികൾക്ക് മയക്കുമരുന്ന് കലർന്ന പൊടി നൽകിയതായി ആരോപണം. തമിഴ്നാട് സ്വദേശികളായ ആക്രി പെറുക്കുന്ന ഏഴം​ഗ സംഘത്തിൽപ്പെട്ടവരാണ് കുട്ടികൾക്ക് പൊടി നൽകിയതെന്നാണ് വിവരം. കാട്ടാക്കട പാപ്പനകത്താണ് സംഭവം.

ഇന്ത്യയുടെ ചിത്രം ആലേഖനം ചെയ്ത പെട്ടികളിലാക്കിയാണ് ഈ പൊടി കുട്ടികൾക്ക് നൽകിയത്. പെട്ടിവാങ്ങിയ ശേഷം കുട്ടികൾ മാതാപിതാക്കൾക്ക് നൽകി, ഇതോടെയാണ് സംഭവം പുറത്തുവന്നത്.

പൊടി വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ നല്ല ഉന്മേഷം ഉണ്ടാകുമെന്ന് പറഞ്ഞാണ് കുട്ടികൾക്ക് പൊടി നൽകിയത്. അതിനു ശേഷം കുട്ടികളുടെ ചിത്രം സം​ഘം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് അം​ഗത്തിന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നല്‍കി.

Related posts

ഇരിട്ടിയിൽ അരക്വിൻ്റൽ നിരോധിത വസ്തുക്കൾ പിടികൂടി

Aswathi Kottiyoor

വയനാട്ടിൽ മൃഗങ്ങളുടെ കാടിറക്കത്തിന് ഇനിയും പരിഹാരമില്ല; ഈ വർഷം കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് നാലാമത്തെ ജീവന്‍

Aswathi Kottiyoor

റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം, ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിനകത്ത് സൂക്ഷിച്ച പണം നഷ്ടപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox