23.5 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയെ ആലപ്പുഴയില്‍ കാണാതായി; ബോട്ടിൽ നിന്നും വീണതെന്ന് സംശയം
Uncategorized

പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയെ ആലപ്പുഴയില്‍ കാണാതായി; ബോട്ടിൽ നിന്നും വീണതെന്ന് സംശയം

മലപ്പുറം: മലപ്പുറം പൊന്നാനിയിലെ മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനി സ്വദേശി ഷൗക്കത്തിനെയാണ് കാണാതായത്. ആലപ്പുഴ ഭാഗത്ത് നിന്നാണ് കടലില്‍ വെച്ച് ഷൗക്കത്തിനെ കാണാതായത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കാണാതായ സ്ഥലത്ത് ബോട്ടുകളില്‍ തെരച്ചില്‍ തുടരുകയാണ്. ബോട്ടില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയിക്കുന്നത്.

മത്സ്യബന്ധനം കഴിഞ്ഞ് പോകുന്നതിനിടെ ബോട്ടിലെ മറ്റു മത്സ്യത്തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ ഷൗക്കത്തിനെ കണ്ടില്ല. തുടര്‍ന്ന് പൊലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസും തീരദേശ സേനയും ഉള്‍പ്പെടെ കടലിൽ തെരച്ചില്‍ നടത്തുന്നുണ്ട്. ഇതുവരെ ഷൗക്കത്തിനെ കണ്ടെത്താനായിട്ടില്ല.

Related posts

രാജ്യത്തിന് മാതൃകയായി കേരളം; എസ്എംഎ ബാധിച്ച 12 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യ മരുന്ന് നൽകി

Aswathi Kottiyoor

കർഷക സമരച്ചൂടിൽ, ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക്, അതിർത്തിയിൽ സംഘർഷം

Aswathi Kottiyoor

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് മികച്ച വിജയം

Aswathi Kottiyoor
WordPress Image Lightbox