24.2 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഐപിഎസ് തലപ്പത്ത് അഴിച്ചുപണി: 7 എസ്പിമാരെ സ്ഥലംമാറ്റി, കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അടക്കം മാറ്റം
Uncategorized

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി: 7 എസ്പിമാരെ സ്ഥലംമാറ്റി, കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അടക്കം മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഏഴ് എസ്പിമാർക്കും രണ്ട് കമ്മീഷണർമാർക്കുമാണ് മാറ്റം. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ വീതം ഉണ്ടാകും. കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്.

കോഴിക്കോട് കമ്മീഷണർ രാജ് പാൽ മീണയെ കണ്ണൂർ റെയ്ഞ്ച് ഡിഐജിയാക്കി. ഡിഐജിയായിരുന്ന തോംസനെ നേരത്തെ മാറ്റിയിരുന്നു. കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാരനും മാറ്റമുണ്ട്. തോംസണും അരവിന്ദ് സുകുമാറുമായിരുന്നു കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിച്ചിരുന്നത്. ടി നാരയണനാണ് പുതിയ കോഴിക്കോട് കമ്മീഷണർ.

Related posts

തട്ടിയത് 100 കോടിയിലേറെ; ചെലവഴിച്ചത്‌ ആഡംബരത്തിന്, ഗോവന്‍ കാസിനോകളില്‍ കളിച്ചുകളഞ്ഞത് 50 കോടിയോളം

Aswathi Kottiyoor

ശബരിമല അരവണ വില്‍പന തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് തിരിച്ചടി

Aswathi Kottiyoor

*പി എം കിസാന്‍ സമ്മാന്‍ നിധി; ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലൂടെ*

Aswathi Kottiyoor
WordPress Image Lightbox