29.9 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • പങ്കായത്തില്‍ വല കുടുങ്ങി, നേരെയാക്കാൻ കടലില്‍ ചാടി, പിന്നെ പൊങ്ങിയില്ല; കല്ലുദാസിനെ കാണാതായി മൂന്ന് ദിവസം
Uncategorized

പങ്കായത്തില്‍ വല കുടുങ്ങി, നേരെയാക്കാൻ കടലില്‍ ചാടി, പിന്നെ പൊങ്ങിയില്ല; കല്ലുദാസിനെ കാണാതായി മൂന്ന് ദിവസം


കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ പങ്കയില്‍ കുടുങ്ങിയ വല അഴിക്കാന്‍ കടലിലിറങ്ങി കാണാതായ ഇതര സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളിയെ കാണാതായിട്ട് മൂന്നാം ദിനം. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ഷിബുപൂര്‍ ജില്ലയിലെ വിജയ് ദാസിന്റെ മകന്‍ കല്ലുദാസി(41)നെ യാണ് കഴിഞ്ഞ ദിവസം കാണാതായത്. താനൂരിന് പടിഞ്ഞാറ് 32 നോട്ടിക്കല്‍ മൈല്‍ പുറംകടലിലാണ് സംഭവം. കഴിഞ്ഞ ദിവസവും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ബേപ്പൂര്‍ തുറമുഖത്ത് നിന്നും പുറംകടലിലേക്ക് പുറപ്പെട്ട മാമന്‍റകത്ത് ഹനീഫയുടെ ഗെയിന്‍ -2 എന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു ഇയാള്‍. ഇന്നലെ രാവിലെ മത്സ്യം പിടിക്കുന്നതിനായി കടലില്‍ വല വിരിക്കുന്നതിനിടെ ബോട്ടിന്റെ പങ്കയില്‍ കുടുങ്ങിയ വല അഴിച്ചെടുക്കുന്നതിന് വേണ്ടി കടലിലേക്ക് ചാടിയതായിരുന്നു. പങ്ക ലക്ഷ്യം വെച്ച് മുങ്ങിയ കല്ലുദാസ് പിന്നീട് പൊങ്ങി വന്നില്ല. കല്ലുദാസ് കടലില്‍ മുങ്ങിയ ഭാഗത്ത് ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഗെയിന്‍ ബോട്ടിന് സമീപത്തായുണ്ടായിരുന്ന ബോട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് കടലില്‍ ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ബോട്ട് ഉടമ ഫിഷറീസ് അധികൃതര്‍, കോസ്റ്റല്‍ പൊലിസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ വിവരത്തില്‍ ഇന്നും തിരച്ചില്‍ തുടര്‍ന്നെങ്കിലും കല്ലുദാസിനെ കണ്ടെത്താനായിട്ടില്ല.

Related posts

നാട്ടിൽ നിന്നെത്തി ഏതാനും ദിവസങ്ങൾക്കകം കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

ഫിഷ് ഡ്രയർ മുതൽ സീലിംഗ് ഫാനുകൾ വരെ, അർത്തുങ്കലിൽ മത്സ്യഭവൻ ഓഫീസിൽ മോഷണം; നാല് യുവാക്കൾ പിടിയിൽ

Aswathi Kottiyoor

പാൽചുരത്തും പാലപ്പുഴ-മണത്തണ റോഡിലും ഗതാഗത തടസം

Aswathi Kottiyoor
WordPress Image Lightbox