29.9 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • തരിശ് പാടത്ത് ഇല്ലംനിറയ്ക്കായി നെല്‍ക്കതിര്‍ വിളയിച്ചു; നൂറുമേനി കൊയ്ത് കര്‍ഷകന്‍
Uncategorized

തരിശ് പാടത്ത് ഇല്ലംനിറയ്ക്കായി നെല്‍ക്കതിര്‍ വിളയിച്ചു; നൂറുമേനി കൊയ്ത് കര്‍ഷകന്‍


തൃശൂര്‍: തരിശായി കിടന്ന പാടത്ത് നൂറുമേനി വിളയിച്ച് കര്‍ഷകന്‍. മുണ്ടത്തിക്കോട് തെക്കുമുറി പാടശേഖരത്തില്‍ കര്‍ഷകനായ ആലാട്ട് ചന്ദ്രനാണ് 30 വര്‍ഷം തരിശിട്ട് കിടന്ന 50 സെന്റ് പാടത്ത് ഇല്ലംനിറയ്ക്കു വേണ്ട നെല്‍ക്കതിര്‍ വിളയിച്ചത്. പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ കൃഷിയിലാണ് നൂറുമേനി വിളഞ്ഞത്. കേരളത്തിന് പുറമേ ബെംഗളൂരുവിലേക്കും ഇല്ലംനിറയ്ക്ക് ആവശ്യമായ നെല്‍ക്കതിര്‍ ഇവിടെ നിന്നും കയറ്റി അയയ്ക്കുന്നുണ്ട്.

തരിശുപാടമാണെന്നതും പ്രതികൂലമായ കാലാവസ്ഥയും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ കൃഷി വന്‍ വിജയമായി. ലക്ഷണമൊത്ത നെല്‍ക്കതിരുകളാണ് ഇവിടെ നിന്നും ലഭിച്ചതെന്ന് ചന്ദ്രന്‍ പറയുന്നു. നല്ല നീളവും നിറയെ നെല്‍മണികളുമുള്ള കതിരുകളാണ് ഉണ്ടായത്. നെല്ല് നന്നായി മൂക്കുന്നതിന് മുമ്പാണ് ഇല്ലംനിറയ്ക്ക് വേണ്ട കതിരുകള്‍ കൊയ്‌തെടുക്കേണ്ടത്.

കന്നിക്കൊയ്ത്തായതിനാല്‍ കൊയ്ത്തുത്സവവും സംഘടിപ്പിച്ചിരുന്നു. കെ.എന്‍.സി.പി. അഗ്രോ സൊസൈറ്റി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിലാണ് കൊയ്ത്തുത്സവം നടത്തിയത്. നെല്‍കൃഷിയുടെ ഓരോ ഘട്ടത്തിലും എല്ലാവിധ സഹായങ്ങളുമേകി അവര്‍ ഒപ്പമുണ്ടായിരുന്നുവെന്ന് ചന്ദ്രന്‍ പറഞ്ഞു. കനക ഇനത്തില്‍പ്പെട്ട നെല്ലാണ് വിതച്ചത്. യാതൊരു വളവും കീടനാശിനിയും ഉപയോഗിച്ചില്ല. എന്നിട്ടും നെല്‍ച്ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്നു പാകമായി.

Related posts

പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന്‌ അതിശക്ത മഴ

Aswathi Kottiyoor

തിരുവനന്തപുരത്തിന് നേട്ടം! ഇന്ത്യക്കകത്ത് ഇനി കൂടുതൽ പറക്കാം, എയര്‍ ഇന്ത്യ എക്സ്പ്രസ് വക 6 പുതിയ സര്‍വീസുകൾ

Aswathi Kottiyoor

കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികര്‍ 2 പേരും മരിച്ചു

WordPress Image Lightbox