29.9 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം നല്‍കി തുടങ്ങി, ഒരാഴ്ചക്കുള്ളിൽ വാടക വീടുകള്‍ കൈമാറും: മന്ത്രി കെ രാജൻ
Uncategorized

ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം നല്‍കി തുടങ്ങി, ഒരാഴ്ചക്കുള്ളിൽ വാടക വീടുകള്‍ കൈമാറും: മന്ത്രി കെ രാജൻ

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ ഇന്ന് മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ. ധനസഹായം ലഭിക്കാത്തത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. അടിയന്തര ധനസഹായം ഇന്ന് നല്‍കി തുടങ്ങിയിട്ടുണ്ടെന്നും അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ആഗസ്റ്റ് 20നുള്ളിൽ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നത്. അതിനുള്ളിൽ വാടക വീടുകള്‍ കൈമാറാനാണഅ ശ്രമം.

അഞ്ചു പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായാണ് ആളുകളെ താമസിപ്പിക്കുന്നത്. എല്ലാ മെമ്പര്‍മാരെയും രംഗത്തിറക്കി വാടക വീട് അന്വേഷിക്കുന്നുണ്ട്. ബന്ധുവീടുകളില്‍ താമസിക്കുന്നവര്‍ ആണെങ്കിലും സര്‍ക്കാര്‍ അനുവദിച്ച വാടക ലഭ്യമാക്കും. നഷ്ടപ്പെട്ട 138 രേകള്‍ ഇതുവരെ കൈമാറിയിട്ടുണ്ട്. ഇന്ന് രണ്ട് മേഖലകളിലെ ഏഴ് സ്ഥലങ്ങളിലാണ് തെരച്ചില്‍ നടന്നത്. മലപ്പുറത്ത് നിന്ന് മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. 231ആണ് നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണ സംഖ്യ.

12 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 527 കുടുംബങ്ങളിൽനിന്നായിആകെ 1205 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 437 ശരീര ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ 401 ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയായി. 52 ശരീര ഭാഗങ്ങൾ അഴുകിയതായതിനാൽ ഡി എൻ എ പരിശോധന ബുദ്ധിമുട്ടാണമ്. 349 ശരീരഭാഗങ്ങളിൽ 248 പേരുടെത് ആരാണെന്ന് കണ്ടെത്തി.119 പേരുടെ രക്തസാമ്പിൾ പരിശോധനയിലുണ്ട്. അത് കിട്ടി കഴിയുമ്പോള്‍ മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാനാകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

വീണ്ടും 54,000 കടന്ന് സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

Aswathi Kottiyoor

പൾസ് പോളിയോ ദിനം ഇന്ന്: വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യവകുപ്പ്, 23.28 ലക്ഷം കുട്ടികൾക്ക് പോളിയോ നൽകും

Aswathi Kottiyoor

പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പരിക്കേറ്റ ആന കിടപ്പിലായി,ആരോഗ്യനില ഗുരുതരമെന്ന് വനംവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox