22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • പലിശ കൂട്ടി ബാങ്കുകൾ; ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ബെസ്റ്റ് ടൈം
Uncategorized

പലിശ കൂട്ടി ബാങ്കുകൾ; ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ബെസ്റ്റ് ടൈം


ഇത്തവണത്തെ ആർബിഐ പണനയ അവലോകന യോഗത്തിന് ശേഷവും പലിശ കുറയ്ക്കേണ്ടെന്ന തീരുമാനം വന്നതോടെ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പ്രിയം ഇനിയും തുടരും. കൂടുതലായി നിക്ഷേപം ആകർഷിക്കുന്നതിന് പല പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ ഉൾപ്പെടെ ചില ബാങ്കുകൾ പുതിയ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകളിൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 7.40% പലിശ വാഗ്ദാനം ചെയ്യുന്നു. 333 ദിവസത്തെ കാലാവധിയിൽ. മുതിർന്ന പൗരന്മാർക്ക് (60 വയസും അതിൽ കൂടുതലുമുള്ളവർ) 0.50% വരെ അധികം സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ നേടാം. സൂപ്പർ സീനിയർ സിറ്റിസൺ വിഭാഗത്തിലുള്ളവർക്ക് 0.75% കൂടുതൽ വരുമാനം ഉറപ്പാക്കാം.

ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക നിക്ഷേപ പദ്ധതിക്ക് കീഴിൽ, സാധാരണ പൗരന്മാർക്ക് 7.30 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺമാർക്ക് 7.95 ശതമാനവും 666 ദിവസത്തെ നിക്ഷേപത്തിന് ലഭിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമൃത് വൃഷ്ടി” എന്നറിയപ്പെടുന്ന നിക്ഷേപ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ഉയർന്ന പലിശ നിരക്കുകൾ ലഭിക്കും. 7.25% പലിശ നിരക്കാണ് ഇത് അനുസരിച്ച് ലഭിക്കുക . മുതിർന്ന പൗരന്മാർക്ക് 7.75% നിരക്കിൽ പലിശ ലഭിക്കും. എസ്ബിഐ അമൃത് വൃഷ്ടി സ്കീം 2025 മാർച്ച് 31 വരെ ലഭ്യമാകും. ഈ പ്രത്യേക FD ബ്രാഞ്ച്, ഇൻ്റർനെറ്റ് ബാങ്കിംഗ്, YONO ചാനലുകൾ എന്നിവ വഴി ബുക്ക് ചെയ്യാം.

Related posts

കിണറിൽ വീണപ്പോൾ പിടിവള്ളിയായ മോട്ടറിന്റെ പൈപ്പ്, മുളയേണിയുമായി വനംവകുപ്പ്, ശരവേഗത്തിൽ നാടുവിട്ട് പുലി

Aswathi Kottiyoor

‘സ്വിമ്മിങ് പൂളുമില്ല, ലിഫ്റ്റുമില്ല’ ഇത് സാധാരണ ബസ്; ഫെയ്സ്ബുക്ക് ലൈവിലെത്തി മന്ത്രിമാര്‍

Aswathi Kottiyoor

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox