22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഓൺലൈനിൽ സാധനം വാങ്ങുന്നവരെ ഭീതിയിലാഴ്ത്തി യുവതിയുടെ അനുഭവം, പണവും പോയി; സാധനം കിട്ടുമ്പോൾ നന്നായി ശ്രദ്ധിക്കണം
Uncategorized

ഓൺലൈനിൽ സാധനം വാങ്ങുന്നവരെ ഭീതിയിലാഴ്ത്തി യുവതിയുടെ അനുഭവം, പണവും പോയി; സാധനം കിട്ടുമ്പോൾ നന്നായി ശ്രദ്ധിക്കണം


ഡൽഹി: ഓൺലൈനിൽ വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുന്നത് സാധാരണമാണ് ഇപ്പോൾ. എന്നാൽ ഇത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് നടക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം വിലയും നിലവാരവും കുറഞ്ഞ മറ്റ് സാധനങ്ങളോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സാധനങ്ങളോ അതുമല്ലെങ്കിൽ അകത്തൊന്നുമില്ലാത്ത കേവലം ബോക്സുകളോ മാത്രം അയച്ച് പണം തട്ടുന്നത് സംബന്ധിച്ചുള്ള പരാതികളാണ് ചിലർ ഉയർത്തുന്നത്. ക്യാഷ് ഓൺ ഡെലിവറി രീതിയിൽ ഓർഡറുകൾ കൊടുക്കുന്നവരെയാണത്രെ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ് കമ്പനിയിൽ നിന്ന് നിങ്ങൾ ഓർഡർ ചെയ്ത യഥാർത്ഥ ഉത്പന്നം കൈയിൽ എത്തുന്നതിന് മുമ്പ് വ്യാജനുമായി തട്ടിപ്പുകാർ എത്തി പണവും വാങ്ങി മുങ്ങും.

സ്വാതി സിംഗാൾ എന്ന യുവതിയാണ് ഏറ്റവുമൊടുവിൽ ഇത്തരത്തിലൊരു പരാതിയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ആമസോണിൽ നിന്ന് ടാബ്ലറ്റ് ഓർഡർ ചെയ്തിരുന്ന സ്വാതിക്ക് കിട്ടിയതാവട്ടെ നിലവാരം കുറഞ്ഞ സ്പീക്കറുകൾ. സാധനം കൊണ്ടുവന്നയാൾ പൊട്ടിക്കാത്ത ബോക്സ് ഏൽപ്പിച്ച് ടാബ്ലറ്റിന്റെ പണവും വാങ്ങി പോയെന്നാണ് ആരോപണം. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാവുമ്പോഴേക്കും പണവുമായി തട്ടിപ്പുകാർ രക്ഷപ്പെടും. എന്നാൽ ഇത്തരക്കാർക്ക് ഉപഭോക്താക്കൾ ഇ-കൊമേഴ്സ് വെബ്‍സൈറ്റിൽ നൽകുന്ന ഓർഡറുകളുടെ വിശദാംശങ്ങൾ എങ്ങനെ ലഭിക്കുന്നു എന്നതാണ് ആശങ്ക ഉളവാക്കുന്ന പ്രധാന കാര്യം. ഈ വിവരങ്ങളാണ് ഇവർ സമർദ്ധമായി കബളിപ്പിക്കാൻ ഉപയോഗിക്കുന്നതും.

Related posts

ക്ലാസ് തുടങ്ങും, ഫുൾ എ പ്ലസ് നേടിയിട്ടും വീട്ടിലിരിക്കേണ്ട ഗതികേട്; ഹസ്നയെ പോലെ ഒരുപാട് പേർ, പ്രതിഷേധം ശക്തം

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്തിൽ നവംബർ 4 ന് നടത്താനിരുന്ന പ്രശ്നപരിഹാര അദാലത്ത് മാറ്റിവെച്ചു…

Aswathi Kottiyoor

റേഷൻ കാർഡ് ബയോമെട്രിക് മസ്റ്ററിംഗ് ഇന്ന് മുതൽ; പൂർത്തിയാക്കുക മൂന്ന് ഘട്ടങ്ങളിലായി, ആദ്യം തിരുവനന്തപുരത്ത്

Aswathi Kottiyoor
WordPress Image Lightbox